കൊച്ചി: കേരള കോൺഗ്രസിൽ ഇപ്പോഴും പിന്തുടരുന്നത് മാണി സാറിന്റെ കീഴ്‌വഴക്കമാണെന്ന് പി.ജെ ജോസഫ് എം.എൽ.എ. ചെറിയ സമിതികളിൽ പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് തീരുമാനം എടുക്കുകയാണ് ചെയ്യാറ്. അതിന് ശേഷം സംസ്ഥാന സമിതിയുടെ അംഗീകാരം വാങ്ങും. ഇതേ രീതി തന്നെയാണ് ഇപ്പോഴും പാർട്ടിയിൽ തുടരുന്നതെന്ന് പി.ജെ ജോസഫ് പറഞ്ഞു. സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തിരഞ്ഞെടുക്കണമെന്ന ജോസ്.കെ.മാണിയുടെ ആവശ്യത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് പി.ജെ ജോസഫിന്റെ പ്രസ്താവന.

മധ്യസ്ഥ ചർച്ചകൾ വിവിധ തലങ്ങളിൽ നടക്കുന്നുണ്ടെന്നും, ജോസ് കെ മാണിയുടെ ഇപ്പോഴത്തെ നിലപാട് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജെ ജോസഫ് കൂട്ടിച്ചേർത്തു. പാർട്ടിയിലെ പ്രശ്​നങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാന സമിതി വിളിക്കണമെന്നാണ്​ ജോസ്​ കെ മാണിയുടെ ആവശ്യം. എന്നാൽ, ഇത്​ അംഗീകരിക്കാൻ ജോസഫ്​ വിഭാഗം തയാറായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.