തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) നിയമസഭാ കക്ഷി നേതാവായി പി.ജെ.ജോസഫിനെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി സി.എഫ്.തോമസിനെയും വിപ്പും സെക്രട്ടറിയുമായി മോൻസ് ജോസഫിനെയും തിരഞ്ഞെടുത്തു. അഞ്ചിൽ മൂന്നു എംഎൽഎമാർ ചേർന്ന് ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മറ്റ് രണ്ട് എംഎൽഎമാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും യോഗത്തിൽ പങ്കെടുത്തില്ലായെന്നും പി.ജെ.ജോസഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Also Read: വാളയാര്‍ കേസ്: പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കിയാലേ പുനരന്വേഷണം സാധിക്കൂവെന്ന് സിബിഐ
ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ മരണത്തോടെ നിയമസഭ കക്ഷി യോഗം വിളിച്ചു ചേര്‍ക്കാനുള്ള അവകാശം വര്‍ക്കിങ് ചെയര്‍മാനായ തനിക്കാണ്. അതിനെ മറികടന്നാണ് കെ.എ ആന്റണി ജനറല്‍ സെക്രട്ടറി എന്ന പേരില്‍ യോഗം വിളിച്ചത്. കെ എ ആന്റണി ജനറല്‍ സെക്രട്ടറിയല്ല. 25 ജനറല്‍ സെക്രട്ടറിമാരില്‍ ആന്റണിയുടെ പേരില്ലയെന്നും പി.ജെ.ജോസഫ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം. നിയമസഭയുടെ 5 എ കോണ്‍ഫറന്‍സ് ഹാളിലാണ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്.
Also Read: അവസാനിക്കാത്ത തിരിച്ചടികള്‍; ജോസ് കെ.മാണിയെ ചെയര്‍മാനാക്കിയ തീരുമാനത്തിനു സ്റ്റേ തുടരും
അതേസമയം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത തീരുമാനത്തിനു സ്റ്റേ തുടരും. കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് സ്ഥാനത്ത് ജോസ് കെ.മാണിക്കു തുടരാന്‍ സാധിക്കില്ല. ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി ഇടുക്കി മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു. ഈ ഉത്തരവിനെതിരെ ജോസ് കെ.മാണി അപ്പീല്‍ നല്‍കുകയായിരുന്നു. ജോസ് കെ.മാണി നല്കിയ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളുകയായിരുന്നു. ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടി തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവയ്ക്കുകയായിരുന്നു.