Latest News

ഐഡിയ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും. ആശയമുണ്ടോ? എങ്കിൽ പണമുണ്ട്

കേരള സ്റ്റാർട്ട് അപ്പ് മിഷൻ ഐഡിയാ ഡേ ഡിസംബർ 23 ന്. 50 നൂതനാശയങ്ങള്‍ക്ക് ധനസഹായം നൽകും സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു

financial support for new ideas by kerala government,

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഐഡിയ ഡേയില്‍ പങ്കെടുക്കുന്നതിനായി വ്യത്യസ്ത മേഖലകളില്‍നിന്ന് സാമൂഹികപ്രസക്തവും വികസനസാധ്യവുമായ ആശയങ്ങള്‍ ക്ഷണിച്ചു. ഐഡിയ ഡേയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 50 ആശയങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സാമ്പത്തിക സഹായം ലഭ്യമാകും. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ഐഡിയ ഡേ നടക്കുന്നത്.

നൂതനാശയങ്ങളും സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി ഐഡിയ ഡേ സംഘടിപ്പിക്കുന്നത്. ഒരു കോടിയോളം രൂപയാണ് ഇതുവഴി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഇതുവരെ നല്‍കിയത്

സ്വന്തം ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവരോ, നിലവിലുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നവരോ ആശയങ്ങള്‍ക്ക് ഉല്‍പ്പന്ന രൂപം നല്‍കാന്‍ ശ്രമിക്കുന്നവരോ ആയ വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും ആശയമല്‍സരത്തില്‍ പങ്കെടുക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12 ആണ്. കൂടുതല്‍ വിവരങ്ങള്‍ ​https://startupmission.kerala.gov.in/pages/ideaday എന്ന ലിങ്കില്‍ ലഭിക്കും.

ആശയത്തിന്‍റെ അടിസ്ഥാനത്തിലുള്ള മാതൃക സ്വന്തമായി​നിര്‍മിച്ചിട്ടുള്ളവര്‍ക്കും ഉല്‍പ്പന്നത്തെപ്പറ്റി ആശയമുള്ളവര്‍ക്കും കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്‍കുബേറ്ററുകള്‍ക്കും ഐഡിയ ഡേയില്‍ പങ്കെടുത്ത് ഇന്നവേഷന്‍ ഗ്രാന്‍റിന് അപേക്ഷിക്കാം. കേരളത്തിനു പുറത്തുള്ളവരെയും പരിഗണിക്കും. ആഗോളവിപണിയില്‍ നിലനില്‍ക്കുന്നതും വികസനസാധ്യവുമായ ഉല്‍പ്പന്നത്തിന് 12 ലക്ഷം രൂപവരെ ഗ്രാന്‍റ് ലഭിക്കും.

കേരളത്തിലെ 196 കോളജുകളില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്നവേഷന്‍ ഓണ്‍ട്രപ്രണര്‍ ഡവലപ്മെന്‍റ് സെന്‍ററു(ഐഇഡിസി)കളും തുറന്നിട്ടുണ്ട്. കോളജ് ക്യാംപസുകളില്‍നിന്നുള്ള നൂതന പദ്ധതികള്‍ക്കും ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഫണ്ട് ലഭ്യമാക്കാന്‍ വേണ്ടിയാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാനും ഐഡിയ ഡേ ലക്ഷ്യമിടുന്നു.

ഹാര്‍ഡ്‌വെയര്‍, ഐഒടി, ഇആര്‍പി(എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ്), പ്ലാറ്റ്ഫോംസ് ആന്‍ഡ് അഗ്രിഗേറ്റേഴ്സ്, ബ്ലോക്ക് ചെയ്ന്‍, എആര്‍/വിആര്‍സ്റ്റാര്‍ട്ടപ്പുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്(എഐ) എന്നീ മേഖലകളില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും ഐഡിയ ഡേയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം.

കുറ്റിപ്പുറം എംഇഎസ് കോളജിലെ പഠനകാലത്ത് തങ്ങളുടെ റോബോട്ടിക്സ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ഐഡിയ ഡേയിലൂടെയാണ് സഹായം ലഭിച്ചതെന്ന് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിക്സ് കമ്പനിയായ ജീനോറോബോട്ടിക്സ് സിഇഒ ഡി.വിമല്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായത്തോടെയാണ് റോബോട്ടിക്സ് പദ്ധതി പൂര്‍ത്തിയാക്കിയതും തുടര്‍ന്ന് തായ്പേയ് യൂണിവേഴ്സിറ്റിയിലേക്ക് ക്ഷണം ലഭിച്ചതുമെന്ന് വിമല്‍ പറഞ്ഞു. നൂതനാശയങ്ങളുള്ളവര്‍ക്ക് അത് അവതരിപ്പിക്കാനും ശ്രദ്ധയും മാര്‍ഗനിര്‍ദേശങ്ങളും നേടാനും സാമ്പത്തികസഹായം ലഭിക്കാനും സഹായിക്കുന്ന ഉത്തമ മാര്‍ഗമാണ് ഐഡിയ ഡേ എന്ന് വിദ്യ അക്കാദമി വിദ്യാര്‍ഥിനിയായ ആതിര പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pitch an idea get funding idea day startup mission

Next Story
ഹാദിയ മാധ്യമങ്ങളെ കണ്ടത് കോടതിയലക്ഷ്യം; നിയമനടപടി സ്വീകരിക്കുമെന്ന് അശോകൻhadiya, ashokan, shefin jahan, love jihad, sdpi,
The moderation of comments is automated and not cleared manually by malayalam.indianexpress.com