പിറവം: ദുരൂഹ സാഹചര്യത്തിൽ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പിറവം സ്വദേശി മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പിറവം നഗരസഭയിൽ ഇന്ന് ഹർത്താൽ. ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ ആക്ഷൻ കൗൺസിലാണ് ഹർത്താലിന്​ ആഹ്വാനം ചെയ്‌തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ. പ്രദേശത്തെ കടകൾ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്.

പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധം നടത്തുന്നത്. മിഷേലിനെ കാണാതായ ശേഷം മാതാപിതാക്കളുടെ പരാതി സ്വീകരിക്കാൻ പോലും പൊലീസ് ആദ്യം തയാറാകാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധം വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, മിഷേലിന്റെ മരണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുത്തേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ