പിറവം: വൃദ്ധന്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍. പിറവം ടൗണിലാണ് മൃതദേഹം കണ്ടെത്തിയത്. പാര്‍പ്പാകോട് സ്വദേശിയായ കണ്ടംകരിക്കല്‍ നാരായണനാണ് (70) മരിച്ചത്. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിറവം സ്വദേശികളിയായ അജേഷും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയ സൂചനകളാണ് രണ്ടു പേരുടെ കസ്റ്റഡിയിലേക്ക് നയിച്ചത്.

കല്ലോ മറ്റേതോ വസ്തുകൊണ്ടോ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇത് കൂടാതെ മറ്റൊരാള്‍ക്കും മര്‍ദ്ദനമേല്‍ക്കുകയും കുപ്പി കൊണ്ട് കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നിലും പിടിയിലായവര്‍ തന്നെയാകും എന്നാണ് പൊലീസ് നിഗമനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ