തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ജയചന്ദ്രൻ പൊലീസ് ഉദ്യോഗസ്ഥർക്കു കൈമാറി.
സംഭവത്തില്‍ ഡിജിപി കുട്ടിയോട് ക്ഷമ ചോദിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ജയചന്ദ്രനും മകളും പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും ഡിജിപിയെ നേരിട്ടു കണ്ടില്ലെന്നു ബന്ധപ്പെട്ട വൃത്തം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ഡിജിപിയെ നേരിട്ടുകണ്ടിട്ടില്ലെന്നും ജയചന്ദ്രനു പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തില്‍ ഡിജിപി കുട്ടിയോട് ക്ഷമ ചോദിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ജയചന്ദ്രനും മകളും പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും ഡിജിപിയെ നേരിട്ടു കണ്ടില്ലെന്നും ബന്ധപ്പെട്ട വൃത്തം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
സംഭവത്തില്‍ ഡിജിപി കുട്ടിയോട് ക്ഷമ ചോദിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ജയചന്ദ്രനും മകളും പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും ഡിജിപിയെ നേരിട്ടു കണ്ടില്ലെന്നും ബന്ധപ്പെട്ട വൃത്തം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
കേസില്‍ ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കുകയും വേണം. അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. സംഭവത്തിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പൊലീസ് മേധാവി ഖേദം പ്രകടിപ്പിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്. ഓഗസ്റ്റ് 27നായിരുന്നു സംഭവം. പിങ്ക് പൊലീസ് വാഹനത്തില്‍നിന്ന് തന്റെ മൊബൈല്‍ ഫോണ്‍ എടുത്തു ആരോപിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി. ഐസ്ആര്‍എഒയുടെ തിരുവനന്തപുരം കേന്ദ്രത്തിലേക്കു കൂറ്റന്‍ ചേംബറുകളുമായി പോകുകയായിരുന്ന വാഹനങ്ങള്‍ കാണാന്‍ എത്തിയതായിരുന്നു ജയചന്ദ്രനും മകളും.
ഫോണ്‍ എടുത്തിട്ടില്ലെന്നു പറഞ്ഞിട്ടും ജയചന്ദ്രനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥ അവഹേളിക്കുകയും പരസ്യമായി വിചാരണ നടത്തുകയും ചെയ്തു. ജയചന്ദ്രന്‍ മോഷ്ടിച്ചുവെന്നും തിരിച്ചുതരണമെന്നുമാണ് രജിത ആദ്യം പറഞ്ഞത്. താന്‍ എടുത്തിട്ടില്ലെന്നും ദേഹം പരിശോധിച്ചോളാനും ജയചന്ദ്രന്‍ പറഞ്ഞതോടെ ഫോണ്‍ മകള്‍ക്കു കൈമാറിയെന്നും കുട്ടി അത് കുറ്റിക്കാട്ടിലേക്ക് എറിയുന്നതു താന്‍ കണ്ടുവെന്നുമായി രജിതയുടെ ആരോപണം.
ഫോണ്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയോടും രജിത മോശമായി പെരുമാറിയതായും ഇരുവരെയും സ്റ്റേഷനില്‍ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. അതേസമയം, പിങ്ക് പട്രോളിന്റെ ഭാഗമായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥ കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരുന്ന രജിതയുടെ ബാഗില്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവസ്ഥലത്തുകൂടിയവര്‍ രജിതയെ ചോദ്യം ചെയ്യുകയും ഇതിന്റെ വിഡിയോ പുറത്തുവരുകയും ചെയ്തു.
Also Read: സംസ്ഥാനത്ത് 22,946 പേര്‍ക്ക് കോവിഡ്; തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗവ്യാപനം രൂക്ഷം