Latest News

ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ; യുവമന്ത്രിസഭയ്ക്ക് സാധ്യത

പിണറായി വിജയന് പുറമെ കെക ശൈലജ, എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ എത്തുമെന്നതില്‍ സംശയമില്ല

Pinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Captain Pinarayi Vijayan, ക്യാപ്റ്റന്‍ പിണറായി, Pinarayi Vijayan News, LDF, എല്‍ഡിഎഫ്, Election News, Kerala Government, KK Shailaja, കെകെ ഷൈലജ, MB Rajesh, എംബി രാജേഷ്, P Rajeev, MV Govindan, KT Jaleel, Veena George, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: ചരിത്രം കുറിച്ച് തുടര്‍ഭരണത്തിലെത്തുന്ന ഇടതുസർക്കാരിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെയെന്ന് ഉറപ്പായിരിക്കെ മന്ത്രിസഭയിലെ മറ്റ് സിപിഎം അംഗങ്ങുടെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കും. മന്ത്രിമാർ ആരൊക്കെയെന്നു നാളെ ചേരുന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തേക്കും.

ഇപി ജയരാജൻ, തോമസ് ഐസക്, എകെ ബാലൻ, ജി സുധാകരൻ, സി രവീന്ദ്രനാഥ് എന്നീ അഞ്ചു മന്ത്രിമാരെയും 33 സിറ്റിങ് എംഎൽഎമാരെയും സിപിഎം ഇത്തവണ മത്സരരംഗത്തുനിന്ന് മാറ്റിനിർത്തിയിരുന്നു. ഈ സാഹചര്യത്തിൽ പുതുമുഖങ്ങൾക്കു പ്രധാന്യമുള്ളതായിരിക്കും മന്ത്രിസഭ. മന്ത്രിസഭയിൽ പുതുമുഖങ്ങളുണ്ടാകുമെന്ന് പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

13 അംഗങ്ങളാകും സിപിഎമ്മില്‍നിന്ന് മന്ത്രിമാരായുണ്ടാകുക. ജനകീയതയിൽ ഏറെ മുൻപന്തിയിലുള്ള ആരോഗ്യമന്ത്രി കെകെ ശൈലജ പുതിയ മന്ത്രിസഭയിലുണ്ടാകുമെന്നത് ഉറപ്പാണ്. അതേസമയം, എംഎം മണിയും ടിപി രാമകൃഷ്ണനും തുടരുമോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളാണ് ഇരുവരുടെയും കാര്യത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ വൈദ്യുത വകുപ്പിൽ മികച്ച പ്രകടനമാണ് എംഎം മണി കാഴ്ചവച്ചതെന്ന ഘടകം പാർട്ടിക്കു മുന്നിൽ നിലനിൽക്കുന്നുമുണ്ട്.

കെകെ ശൈലജയ്ക്കു പുറമെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവരും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. ബിജെപിയുടെ നേമം അക്കൗണ്ട്‌ പൂട്ടിയ വി ശിവന്‍കുട്ടിക്ക് മന്ത്രിപദത്തിനു സാധ്യതയുണ്ട്. കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായി തുടരുമോ അതോ ഇവരിൽ ഒരാൾ മാത്രമേ ഉണ്ടാവുകയൂള്ളവെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമാകും. നിലവിലെ മന്ത്രി എസി മൊയ്തീനും തുടർന്നേക്കും.

Also Read: കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവ്, കെഎന്‍ ബാലഗോപാലും പിണറായി മന്ത്രിസഭയിലെ സാന്നിധ്യമാകും. ഇരുവരും ആദ്യമായാണ് നിയമസഭയിലെത്തുന്നത്. ഇവര്‍ക്കു പുറമെ എംബി രാജേഷ്, പുറമെ സിഎച്ച് കുഞ്ഞമ്പു, സജി ചെറിയാന്‍, വിഎന്‍ വാസവന്‍ എന്നിവരുടെ പേരുകളും ഉയർന്നു നിലനില്‍ക്കുന്നു.

തുടര്‍ഭരണമുണ്ടായാല്‍ സ്പീക്കര്‍ പദവിയിലേക്ക് കെടി ജലീല്‍ ആയിരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. വനിതാ സ്പീക്കറെ പരിഗണിക്കുകയാണെങ്കില്‍ ആറന്മുളയില്‍നിന്ന് വീണ്ടും വിജയിച്ച വീണ ജോര്‍ജിനായിരിക്കും നറുക്ക് വീഴുക. മന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ് വീണ ജോര്‍ജ്. കാനത്തില്‍ ജമീലയ്ക്കും, ആര്‍ ബിന്ദുവിനും സാധ്യതയുണ്ട്. ഇവർ ഉൾപ്പെടെ 10 വനിതകളാണ് ഇടതുപക്ഷത്തുനിന്ന് ജയിച്ചത്. എട്ടുപേർ സിപിഎമ്മിനെ പ്രതിനിധീകരിച്ചും രണ്ടുപേർ സിപിഐ പ്രതിനിധീകരിച്ചും.

സിപിഐയുടെ നാല് മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാണ് ഇത്തവണ മത്സരിച്ചത്. ഇദ്ദേഹത്തിന് വീണ്ടും അവസരം ലഭിക്കുമോയെന്നത് വ്യക്തമായിട്ടില്ല. ചീഫ് വിപ്പ് കെ രാജൻ, പി. പ്രസാദ്, പിഎസ് സുപാൽ, ഇകെ വിജയൻ, ചിറ്റയം ഗോപകുമാര്‍, ജെ ചിഞ്ചുറാണി എന്നിവരുടെ പേരാണ് ഉയർന്നുകേൾക്കുന്നത്.

കേരള കോൺഗ്രസ് എമ്മിൽനിന്ന് എൻ ജയരാജോ റോഷി അഗസ്റ്റിനോ മന്ത്രിയാവാനാണു സാധ്യത. എൻസിപി, ജെഡിഎസ്, എൽജെഡി കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം ലഭിച്ചേക്കും. എൻസിപിയിൽനിന്ന് എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായേക്കും.

ശൈലജയെയും ഗോവിന്ദനെയും കൂടാതെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വീണ്ടും അവസരം ലഭിക്കുകയാണെങ്കിൽ കണ്ണൂർ ജില്ലയിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം മൂന്നാവും. കഴിഞ്ഞ തവണ കെകെ ശൈലജ, ഇപി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നീ മൂന്നു മന്ത്രിമാരാണുണ്ടായിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi will lead the government chance for youth in cabinet

Next Story
ഇടതുമുന്നണി സർക്കാരിൽ അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ.മാണിelection results, kerala election result, jose k mani, pala, roshy augustine, pj joseph, mani c kappan, pinarayi vijyan iuml, km shaji, p rajeev cpm, kerala election results, kerala election results 2021, kerala assembly election results, kerala assembly election results 2021, kerala assembly election results update, kerala assembly election results live, kerala assembly election results 2021 live update, kerala election result 2021, election results 2021, election results live, election results live updates, kerala election commission, kerala election commission india, kerala election results live update, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express