പാലക്കാട്: മണ്ണാർക്കാട് അടുത്തിടെ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ സഫീറിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സിപിഐ പ്രവർത്തകർ പ്രതിസ്ഥാനത്തുളള കേസാണിത്. ആദ്യം രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും പിന്നീടിത് വ്യക്തിവൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞിരുന്നു.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഫീറിന്റെ കുടുംബാംഗങ്ങൾക്ക് ഉറപ്പുകൊടുത്തു. സഫീറിന്റെ ബന്ധുക്കളെ പിണറായി വിജയൻ ആശ്വസിപ്പിച്ചു.

പാലക്കാട് അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങും വഴിയാണ് പിണറായി വിജയൻ സഫീറിന്റെ വീട്ടിൽ കയറിയത്. അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സഫീറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.