പ്ലാച്ചിമട: ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, കുടിവെളള സംബന്ധമായ വിഷയങ്ങള്‍ അതാത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി

പാലക്കാട്: പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ഉറപ്പു നല്‍കി.

പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, കുടിവെളള സംബന്ധമായ വിഷയങ്ങള്‍ അതാത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമീണ ശുദ്ധജലവിതരണപദ്ധതിക്ക് കേന്ദ്രസഹായം നിലച്ചിരിക്കുകയാണ്.

മറ്റു മാർഗങ്ങൾക്കായി ധനവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. കുഴല്‍ക്കിണറുകള്‍ ഉപയോഗയോഗ്യമാക്കാനും എഴുപത്തിയെട്ട് കുളങ്ങളുടെ നവീകരണം നടത്താനും സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ ബില്‍ നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്ക് അടിയന്തിരമായി ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക, പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോളകമ്പനി ഉടമകളെ അറസ്റ്റു ചെയ്യുക, കൊക്കകോള കമ്പനിയുടെ ആസ്തികള്‍ കണ്ടു കെട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പ്ലാച്ചിമടയിലെ ജനത വീണ്ടും സമരം ആരംഭിച്ചിരുന്നു.

പ്ലാച്ചിമട സമരത്തിന്റെ 15 ആം വാര്‍ഷിക ദിനമായ ഏപ്രില്‍ 22 ന് പാലക്കാട് കളക്റ്ററേറ്റിന് മുന്‍പിലാണ് പ്ലാച്ചിമട കൊക്കൊക്കോള വിരുദ്ധ സമരസമിതി അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijyana assures compensation to plachimada victims

Next Story
കൊച്ചി മെട്രോയില്‍ പൂച്ചെടി വെച്ചു പിടിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് അഡ്വ. ജയശങ്കര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express