തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങളുടെ മറവില്‍ നടത്തുന്ന ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തുനിന്ന് വി.ഡി.സതീശൻ ഉയർത്തിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടക്കുന്നതിനെ ഗൗരവമായാണ് കാണുന്നത്. നിലവിൽ ഇത് പരിശോധിക്കാൻ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും അതുപോലെ തന്നെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ആര്‍എസ്എസുകാര്‍ ദണ്ഡ് ഉപയോഗിച്ച് പരിശീലനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം അനധികൃത ആയുധ പരിശീലത്തെ കുറിച്ച് വിവരം നല്‍കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആയുധപരിശീലനം സംബന്ധിച്ച വിവരം നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസുകാര്‍ ചോര്‍ത്തി കോടുത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭക്തിയുടെ മറവില്‍ ആരാധനാലയങ്ങളിൽ ആയുധപരിശീലനം നടക്കുന്നുണ്ടെന്നും ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ പോലും ആയുധ പരീശീലനം നടക്കുന്നുവെന്നാണ് വിഡി സതീശന്‍ എംഎല്‍എ നിയമസഭയിൽ പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ