scorecardresearch

Kerala Budget 2021 Highlights: വാക്സിൻ നിർമാണം ആരംഭിക്കും; 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു

Kerala Budget 2021 Highlights: ആരോഗ്യ മേഖലയ്ക്ക് പുറമെ തീരദേശത്തിനും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്

Kerala Budget 2021 Highlights: വാക്സിൻ നിർമാണം ആരംഭിക്കും; 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു

Kerala Budget 2021 Highlights: തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് മൂന്‍ഗണന നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി രൂപ വകയിരുത്തും. സൗജന്യ വാക്സിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 1,500 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി ധനമന്ത്രി വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ വാക്സീന്‍ നയം കോര്‍പറേറ്റ് കൊള്ളയ്ക്ക് അവസരം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ നിന്ന് കേന്ദ്രത്തിനെ പോലെ സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞു മാറില്ല.ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കോവിഡ് കാരണം പുതിയ നികുതി നിര്‍ദേശങ്ങളില്ല. സംസ്ഥാന ജിഎസ്ടി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയ്ക്ക് പുറമെ തീരദേശത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരദേശമേഖല സംരക്ഷണത്തിന് നടപടി സ്വീകരിക്കും. ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കും. ഇതിനായി 1500 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. തിരദേശത്ത് നാല് വര്‍ഷം കൊണ്ട് 18,000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

Also Read: Kerala Budget 2021 Highlights: ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ, കേരള ലോട്ടറി സമ്മാനത്തുക കൂട്ടും

മഹാമാരിക്കാലത്ത് കുട്ടികളുടെ മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി വിവിധ കര്‍മ പരിപാടികള്‍ രൂപീകരിക്കും. ഇതിനായി വിദ്യാഭ്യാസ, ആരോഗ്യ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സമിതി. കൗണ്‍സിലിങ് നല്‍കുന്നതിനായി ടെലി ഓണ്‍ലൈന്‍ സ്ഥിര സംവിധാനം. കൈറ്റ് വിക്ടേഴ്സ് ചാനലിന് പുറമെ ഓണ്‍ലൈനായും ക്ലാസുകള്‍. പൊതു ഓണ്‍ലൈന്‍ അദ്ധ്യേന സംവിധാനത്തിന് 10 കോടി രൂപ.

മുന്‍ഗാമി തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രബജറ്റെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. ചരിത്ര വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് ബജറ്റ് പ്രസംഗത്തിന് ആരംഭം. ദയയില്ലാത്ത ആക്രമണം ആണ് പിണറായി സര്‍ക്കാര്‍ നേരിട്ടത്. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജനം അംഗീകാരം നല്‍കിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു

Live Updates
10:35 (IST) 4 Jun 2021
ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം

അന്തരിച്ച കേരള രാഷ്ട്രീയത്തിലെ പ്രമുഖ്യ വ്യക്തികളായ കെആര്‍ ഗൗരിയമ്മയ്ക്കും, ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകങ്ങള്‍ നിര്‍മിക്കുന്നതിനായി 2 കോടി രൂപ വീതം.

10:33 (IST) 4 Jun 2021
കെഎസ്ആര്‍ടിസിക്ക് 100 കോടി

കെഎസ്ആര്‍ടിസിയുടെ നഷ്ടം കുറക്കുന്നതിന്റെ ഭാഗമായി 3,000 ഡിസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് ഘട്ടംഘട്ടമായി മാറ്റും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വിഹിതം 100 കോടി രൂപയായി ഉയര്‍ത്തുന്നു.

10:29 (IST) 4 Jun 2021
മത്സ്യ സംസ്കരണത്തിന് 5 കോടി

മത്സ്യ സംസ്കരണത്തിന് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള സാധ്യത കണക്കിലെടുത്ത് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു

10:27 (IST) 4 Jun 2021
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപ

2020 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച് ശ്രീനാരായണ ഗുരും ഓപ്പൺ സര്‍വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപ വകയിരുത്തി.

10:19 (IST) 4 Jun 2021
സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി
 • കാര്‍ഷിക മേഖലയ്ക്ക് 2,000 കോടി രൂപയുടെ വായ്പ പദ്ധതി. നാല് ശതമാനം പലിശനിരക്കിലാണ് വായ്പ.
 • കാര്‍ഷിക വ്യവസാകി സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ക്കായി 1,600 കോടി രൂപ വായ്പ
 • കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപയുടെ ബാങ്ക് വായ്പ
 • 10:09 (IST) 4 Jun 2021
  പുതിയ നികുതി നിര്‍ദേശങ്ങളില്ല

  കോവിഡ് കാരണം പുതിയ നികുതി നിര്‍ദേശങ്ങളില്ല. സംസ്ഥാന ജിഎസ്ടി നിയമത്തില്‍ ഭേദഗതി വരുത്തും.

  09:58 (IST) 4 Jun 2021
  ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി

  സംസ്ഥാനത്തെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി രൂപീകരിക്കുമെന്ന് പ്രഖ്യാപനം. ഇതിനായി പ്രഥമിക ഘട്ടത്തില്‍ 10 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

  09:48 (IST) 4 Jun 2021
  പൊതുവിദ്യാഭ്യാസം

  കുട്ടികളുടെ മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി വിവിധ കര്‍മ പരിപാടികള്‍. വിദ്യാഭ്യാസ, ആരോഗ്യ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സമിതി രൂപികരിക്കും. കൗണ്‍സിലിങ് നല്‍കുന്നതിനായി ടെലി ഓണ്‍ലൈന്‍ സ്ഥിര സംവിധാനം. കൈറ്റ് വിക്ടേഴ്സ് ചാനലിന് പുറമെ ഓണ്‍ലൈനായും ക്ലാസുകള്‍. പൊതു ഓണ്‍ലൈന്‍ അദ്ധ്യേന സംവിധാനത്തിന് 10 കോടി രൂപ.

  09:43 (IST) 4 Jun 2021
  തോഴിലുറപ്പ് പദ്ധതികള്‍

  മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെയും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും.

  09:41 (IST) 4 Jun 2021
  ക്ഷീര മേഖലയ്ക്കും പദ്ധതി

  ക്ഷിര മേഖലയ്ക്കായി പ്രത്യേക പദ്ധതി രൂപികരിച്ച് സര്‍ക്കാര്‍. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി. പാല്‍ ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. പാല്‍ മൂല്യവര്‍ദ്ധിത ഉത്പന്നത്തിനായി ഫാക്ടറി.

  09:38 (IST) 4 Jun 2021
  ആസിയാന്‍ കരാര്‍ കൃഷിക്കാരെ തകര്‍ത്തു

  ആസിയാന്‍ കരാര്‍ കൃഷിക്കാരെ തകര്‍ത്തെന്ന് ബജറ്റില്‍. റബര്‍ സബ്സിഡി കുടിശിക കൊടുത്തു തീര്‍ക്കും. കാര്‍ശിക ഉത്പന്ന വിപണന കേന്ദ്രത്തിനായി 10 കോടി രൂപ..

  09:32 (IST) 4 Jun 2021
  മഹാമാരികളെ നേരിടാന്‍ തയാറെടുപ്പ്

  എബോളയും, നിപ്പയും വന്നാലും നേരിടാന്‍ സജ്ജമാകുമെന്ന് ധനമന്ത്രി. മെഡിക്കല്‍ കോളെജുകളില്‍ പകര്‍ച്ചവ്യാധികള്‍ക്കായി പ്രത്യേക ബ്ലോക്ക്.

  09:29 (IST) 4 Jun 2021
  കാര്‍ഷിക മേഖലയ്ക്ക് വായ്പ

  കാര്‍ഷിക മേഖലയ്ക്ക് 2,000 കോടി രൂപയുടെ വായ്പ പദ്ധതി. നാല് ശതമാനം പലിശനിരക്കിലാണ് വായ്പ.

  09:26 (IST) 4 Jun 2021
  തീരദേശ മേഖലയ്ക്ക് കൈത്താങ്ങ്

  ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരദേശമേഖല സംരക്ഷണത്തിന് നടപടി. ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കും. ഇതിനായി 1500 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. തിരദേശത്ത് നാല് വര്‍ഷം കൊണ്ട് 18,000 കോടിയുടെ പദ്ധതികള്‍.

  09:23 (IST) 4 Jun 2021
  വാക്സിന്‍ നിര്‍മാണം ആരംഭിക്കും

  വാക്സിന്‍ ഗവേഷണ കേന്ദ്രം കേരളത്തില്‍ ആരംഭിക്കും. ഗവേഷണ കേന്ദ്രത്തിനായി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓക്സിജന്‍ ഉത്പാദനം കൂട്ടാന്‍ പുതിയ പ്ലാന്റ്

  09:19 (IST) 4 Jun 2021
  സൗജന്യ വാക്സിന്‍ നല്‍കാന്‍ കേരളം സജ്ജം

  18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി 1000 കോടി രൂപ മാറ്റി വയ്ക്കും. അനുബന്ധ ഉപകരണങ്ങള്‍ക്കായി 500 കോടി രൂപയും ഉപയോഗിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വാക്സിനിലെ കേന്ദ്ര നയത്തേയും മന്ത്രി വിമര്‍ശിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിനെ പോലെ ഒഴിഞ്ഞുമാറാനാകില്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.

  09:14 (IST) 4 Jun 2021
  20,000 കോടിയുടെ രണ്ടാം കോവി‍ഡ് പാക്കേജ്

  കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. 20,000 കോടി രൂപയുടെ പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2,800 രൂപ കോവിഡ് പ്രതിരോധത്തിന്.

  09:11 (IST) 4 Jun 2021
  കേന്ദ്രത്തിന് വിമര്‍ശനം

  ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം. നികുതി വിഹിതം നല്‍കാത്തത് പ്രതിസന്ധി കാലത്ത് തിരിച്ചടിയായി. പൊതുവരുമാനത്തില്‍ 18 ശതമാനം ഇടിവുണ്ടായി. അഭ്യന്തര ഉത്പാദനം 3.8 ശതമാനം ഇടിഞ്ഞു.

  09:07 (IST) 4 Jun 2021
  ഭരണത്തുടര്‍ച്ച കേവലമൊരു ജയമല്ല

  ചരിത്ര വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ബജറ്റ് പ്രസംഗത്തിന് ആരംഭം. ദയയില്ലാത്ത ആക്രമണം ആണ് പിണറായി സര്‍ക്കാര്‍ നേരിട്ടത്. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജനം അംഗീകാരം നല്‍കി. തോമസ് ഐസക് അവതരിപ്പിച്ചത് ദീര്‍ഘ വീക്ഷണമുള്ള ബജറ്റ്.

  09:03 (IST) 4 Jun 2021
  ആരോഗ്യ സംരക്ഷണം നയം

  ആരോഗ്യ സംരക്ഷണം പ്രധാന നയമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. തോമസ് ഐസക്കിന്റെ ബജറ്റ് സമഗ്രമായിരുന്നെന്നും മന്ത്രി

  09:01 (IST) 4 Jun 2021
  ബജറ്റ് അവതരണം ആരംഭിച്ചു

  രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചു

  08:54 (IST) 4 Jun 2021
  ധനമന്ത്രി സഭയിലെത്തി

  തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയലെത്തി.

  08:50 (IST) 4 Jun 2021
  ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം

  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ആരോഗ്യമേഖലയ്ക്ക് തന്നെയാകും ബജറ്റില്‍ ഊന്നല്‍ നല്‍കുക. വാക്സിന്‍ സൗജന്യമായി നല്‍കാനായി 1000 കോടി രൂപ സര്‍ക്കാര്‍ ഇതിനോടകം തന്നെ വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

  08:30 (IST) 4 Jun 2021
  അച്ചടിച്ച കോപ്പി ധനമന്ത്രിക്ക് കൈമാറി

  ബജറ്റിന്റെ അച്ചടിച്ച കോപ്പി ധനമന്ത്രി കെഎൻ ബാലഗോപാലിന് കൈമാറി. പ്രിൻ്റിംഗ് വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് കോപ്പി കൈമാറിയത്.

  08:15 (IST) 4 Jun 2021
  പ്രതീക്ഷ പങ്കുവച്ച് മന്ത്രി

  2021-22 വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഫെയ്സ്ബുക്കിലൂടെയാണ് കെഎന്‍ ബാലഗോപാലിന്റെ പ്രതികരണം

  Web Title: Pinarayi vijayn government kerala budget 2021 live updates