തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ജനങ്ങളിലേക്ക് എത്തുന്നു. “നാം മുന്നോട്ട്”എന്ന് പേരിട്ടിരിക്കുന്ന ഷോ വിവിധ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും. അരമണിക്കൂറാണ് പരിപാടിയുടെ ദൈർഘ്യം. മാധ്യമപ്രവർത്തകയായിരുന്ന ആറന്മുള എംഎൽഎ വീണാ ജോർജാണ് ഷോയുടെ അവതാരക.

കേരളത്തിലെ സാമൂഹിക, സാംസ്കാരിക, വികസന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.

ഷോയുടെ ഏതാനും എപ്പിസോഡുകൾ ഇതിനകം തന്നെ ഷൂട്ട് ചെയ്തിട്ടുണ്ട്. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയാറാക്കിയിരിക്കുന്ന പ്രത്യേക സ്റ്റുഡിയോയിൽവച്ചാണ് പരിപാടി ഷൂട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സിഡിറ്റ് ) ആണ് നിര്‍മ്മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ