/indian-express-malayalam/media/media_files/tCnzI1VZzxMBxWz58eQl.jpg)
Pinarayi Vijayan's Press Meet Live
Pinarayi Vijayan's Press Meet Live: സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ നാട് ഒറ്റക്കെട്ടായി പോരാടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗതീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് സിന്തറ്റിക്ക് ഡ്രംഗിൻറ ഉപയോഗം കൂടുകയാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൻറെ ഭാഗമായി ഏപ്രിൽ 17-ന് സർവ്വകക്ഷി യോഗം വിളിച്ചുചേർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉടൻ മാധ്യമങ്ങളെ കാണും
മുഖ്യമന്ത്രി പിണറായി വിജയൻ അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള തീരുമാനങ്ങൾ അറിയിക്കാനാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. അതേസമയം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഇഡിയും നടപടി കടുപ്പിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ചത് എന്തെങ്കിലും പറയുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
- Apr 09, 2025 18:54 IST
സമരം തീരണമെന്ന് ആശമാരും ചിന്തിക്കണം
ആശമാരുടെ സമരം അവസാനിപ്പിക്കണമെന്ന് പൊതുസമൂഹത്തിന് താൽപര്യം ഉണ്ടെങ്കിലും സമരം ചെയ്യുന്നവർത്തും താൽപര്യം ഉണ്ടാകണ്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
- Apr 09, 2025 18:52 IST
മുനമ്പം പ്രശ്‌നം സങ്കീർണം
മുനമ്പം പ്രശ്‌നം സങ്കീർണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖ്ഫ് നിയമഭേദഗതിയിലൂടെ മുനമ്പം പ്രശ്‌നം തീരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
- Apr 09, 2025 18:43 IST
എന്റെ മകളെന്നതാണ് പ്രശ്‌നം
വീണാ വിജയനെതിരെയുണ്ടായ കേസും ബിനീഷ് കൊടിയേരിക്കെതിരെ ഉണ്ടായ കേസും രണ്ടാണെന്ന് മുഖ്യമന്ത്രി. ബിനീഷ് കൊടിയേരിക്കെതിരെ ഉയർന്ന കേസിൽ കൊടിയേരിയുടെ പേരില്ലായിരുന്നു. ബിനീഷിന്റെ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ,തന്റെ മകൾക്കെതിരെ ഉയർന്നുവന്ന കേസിൽ തന്റെ പേര് പരമാർശിക്കുന്നുണ്ട്. ഇതിന്റെ ലക്ഷ്യം എന്താണെന്ന് പാർട്ടി കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
- Apr 09, 2025 18:40 IST
മാസപ്പടിയിൽ കുടുതൽ വിശദീകരണത്തിനില്ല
മകൾക്കെതിരെയുള്ള കേസിൽ പ്രതികരണവുമായി പിണറായി വിജയൻ. മാസപ്പടി വിവാദം ഗൗരവ്വമായി കാണുന്നില്ല. കോടതിയിലുള്ള കാര്യമായതിനാൽ അക്കാര്യത്തിൽ കുടുതൽ വിശദീകരണത്തിനില്ലെന്നും പിണറായി പറഞ്ഞു
- Apr 09, 2025 18:36 IST
പോക്‌സോ കേസിന് പ്രത്യേക വിങ്
സംസ്ഥാനത്ത് പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക വിങ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുRead More...
- Apr 09, 2025 18:35 IST
മാലിന്യം വലിച്ചെറിയൽ; വിവരം അറിയിക്കുന്നവരുടെ പാരിതോഷികം വർധിപ്പിക്കും.
മാലിന്യം വലിച്ചെറിയുന്നത് അറിയിക്കുന്നവരുടെ പാരിതോഷിക തുക വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മഴക്കാല പൂർവ്വ ശുചീകരണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു
- Apr 09, 2025 18:33 IST
ഉഷ്ണതരംഗ സാധ്യതയിൽ ജാഗ്രത വേണം
സംസ്ഥാനത്ത് ചൂട് വർധിക്കുകയാണെന്നും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
- Apr 09, 2025 18:28 IST
സർക്കാരിന്റെ നാലാം വാർഷികം വിപുലമായി ആഘോഷിക്കും
സർക്കാരിന്റെ നാലാം വാർഷികം വിപുലമായി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏപ്രിൽ 21-ന് കാസർകോട് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. എല്ലാ ജില്ലകളിലും യോഗം സംഘടിപ്പിക്കും
- Apr 09, 2025 18:22 IST
മാർച്ചിൽ 10405 കേസുകൾ
സംസ്ഥാനത്ത് ലഹരി വ്യാപനം വർധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ചിൽ മാത്രം 10405 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 12 കോടിയുടെ മയക്കുമരുന്ന പിടിച്ചെടുത്തു. ലഹരിക്കെതിരെ നാട് യുദ്ധത്തിലാണെന്ന് അദ്ദേഹം പറഞ്ഞു
- Apr 09, 2025 18:19 IST
സ്‌കൂൾ,കോളേജ് പരിസരങ്ങളിൽ പരിശോധന കർശനമാക്കും
സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂൾ-കോളേജ് പരിസരങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാർച്ചിൽ 12 കോടിയുടെ ലഹരി പിടിച്ചെടുത്തു.
ലഹരി വ്യാപനം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കും. ലഹരി വ്യാപനം തടയാൻ സംസ്ഥാനത്ത് കർമ്മപദ്ധതി തയ്യാറാക്കും. വിദഗ്ധ സമിതിയുടെ സഹായത്തിലാകും കർമ്മ പദ്ധതി തയ്യാറാക്കുന്നത്. ലഹരി വ്യാപനം തടയാൻ പോലീസ്-എക്‌സൈസ് വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ലഹരിക്കെതിരെ പോരാട്ടം തുടങ്ങേണ്ടത് വീടുകളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.
- Apr 09, 2025 18:16 IST
ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കും
ലഹരി വ്യാപനം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വ്യാപനം തടയാൻ സംസ്ഥാനത്ത് കർമ്മപദ്ധതി തയ്യാറാക്കും. വിദഗ്ധ സമിതിയുടെ സഹായത്തിലാകും കർമ്മ പദ്ധതി തയ്യാറാക്കുന്നത്. ലഹരി വ്യാപനം തടയാൻ പോലീസ്-എക്‌സൈസ് വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ലഹരിക്കെതിരെ പോരാട്ടം തുടങ്ങേണ്ടത് വീടുകളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.
- Apr 09, 2025 18:14 IST
ലഹരിക്കെതിരെ കർമ്മപദ്ധതി
ലഹരി വ്യാപനം തടയാൻ സംസ്ഥാനത്ത് കർമ്മപദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി. വിദഗ്ധ സമിതിയുടെ സഹായത്തിലാകും കർമ്മ പദ്ധതി തയ്യാറാക്കുന്നത്. ലഹരി വ്യാപനം തടയാൻ പോലീസ്-എക്‌സൈസ് വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
- Apr 09, 2025 18:11 IST
മതമേലധ്യക്ഷൻമാരുടെ യോഗം വിളിക്കും
ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഈ മാസം 16നാണ് യോഗം
- Apr 09, 2025 18:05 IST
ലഹരിക്കെതിരായ പോരാട്ടത്തിൽ പിന്തുണ വേണം
ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലവരുടെയും പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗം തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.