മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

രാവിലെ പതിനൊന്നിനു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലാണ് വിവാഹ രജിസ്ട്രേഷൻ നടന്നത്

Muhammed Riyaz, മുഹമ്മദ് റിയാസ്, daughter of Pinarayi Vijayan, പിണറായി വിജയൻ, Veena Pinarayi Vijayan, വീണ പിണറായി വിജയൻ, dyfi leader Mohammed Riyas, veena vijayan, pinarayi vijayan daughter, pinarayi vijayan daughter veena to wed Mohammed Riyas,വീണ വിജയന്‍, മുഹമ്മദ് റിയാസ്, പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്, pinarai vijayan, vina vijayan, kamala vijayan, pinarayi vijayan daughter to marry dyfi leader, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐടി സംരഭകയുമായ വീണ വിജയനും ഡിവെെഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും വിവാഹിതരായി. രാവിലെ പതിനൊന്നിനു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലാണ് വിവാഹ രജിസ്ട്രേഷൻ നടന്നത്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം തിരുവനന്തപുരം ജില്ലാ രജിസ്‌ട്രാർ പി.പി.നൈനാന്റെ സാന്നിധ്യത്തിലാണ് വിവാഹകർമ്മവും രജിസ്ട്രേഷനും നടന്നത്. ഒരു മാസം മുൻപ് നിയമാനുസൃതം വിവാഹ നോട്ടീസ് ജില്ലാ രജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ചിരുന്നു.

Muhammed Riyaz, മുഹമ്മദ് റിയാസ്, daughter of Pinarayu Vijayan, പിണറായി വിജയൻ, Veena Pinarayi Vijayan, വീണ പിണറായി വിജയൻ, dyfi leader Mohammed Riyas, veena vijayan, pinarayi vijayan daughter, pinarayi vijayan daughter veena to wed Mohammed Riyas,വീണ വിജയന്‍, മുഹമ്മദ് റിയാസ്, പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്, pinarai vijayan, vina vijayan, kamala vijayan, pinarayi vijayan daughter to marry dyfi leader, IE Malayalam, ഐഇ മലയാളം

ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11 മണിയോടെ ക്ലിഫ് ഹൗസില്‍ എത്താനാണ് അതിഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ഇ.പി.ജയരാജൻ, ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പി.സുരേഷ്, നോർക റൂട്ട്‌സ് വെെസ് ചെയർപേഴ്‌സൺ കെ.വരദരാജൻ, റബ്‌കോ മുൻ ഉദ്യോഗസ്ഥൻ വി.മുകുന്ദൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

Read Also: കെെപിടിച്ചനുഗ്രഹിച്ച് പിണറായി; വീണ-റിയാസ് വിവാഹചിത്രങ്ങൾ കാണാം

ഐടി സംരംഭകയാണ്‌ വീണ. ബംഗളുരുവിലാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും വീണ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. വീണ ബംഗളുരുവില്‍ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. നേരത്തെ, ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിണറായി വിജയന്‍-കമല ദമ്പതികള്‍ക്ക് വിവേക് വിജയന്‍ എന്നൊരു മകനുമുണ്ട്. അദ്ദേഹം അബുദാബിയില്‍ ജോലി ചെയ്യുന്നു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് ഡിവെെഎഫ്‌ഐയിലൂടെയാണ് കേരള രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ചുവടുറപ്പിക്കുന്നത്. 2017-ലാണ് റിയാസ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവെെഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായത്.

റിയാസ് 2009-ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 838 വോട്ടുകള്‍ക്ക് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനോട് പരാജയപ്പെട്ടു. മുഹമ്മദ് റിയാസ് എന്ന പേരിലെ മൂന്ന് അപരന്‍മാര്‍ ചേര്‍ന്ന് 4000-ത്തോളം വോട്ടുകള്‍ പിടിച്ചത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ ഖാദറാണ്.

Read Here: Pinarayi Vijayan’s daughter marries DYFI leader in Thiruvananthapuram

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayans daughter veena vijayan dyfi leader muhammed riyaz marriage

The moderation of comments is automated and not cleared manually by malayalam.indianexpress.com