Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

പ്രസംഗത്തിനിടെ ശരണം വിളി; എന്തും കാണിക്കാനുള്ള വേദിയല്ലെന്ന് മുഖ്യമന്ത്രിയുടെ താക്കീത്

പിണറായി വിജയന്‍ ശക്തമായ താക്കീത് നല്‍കിയതോടെ സദസ് ശാന്തമായി.

CPM, സിപിഎം, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സപിഎം, Pinarayi Vijayan, പിണറായി വിജയന്‍, kerala, കേരളം, UDF, യുഡിഎഫ്, IE MALAYALAM, ഐഇ മലയാളം

കൊല്ലം: ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ സദസില്‍ നിന്നും ശരണം വിളിയും കൂവലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സംസാരിക്കവെയായിരുന്നു സദസില്‍ നിന്നും ശരണം വിളി ഉയര്‍ന്നത്. തുടര്‍ന്ന് പിണറായി വിജയന്‍ ശക്തമായ താക്കീത് നല്‍കിയതോടെ സദസ് ശാന്തമായി.

വെറുതെ ശബ്ദമുണ്ടാക്കരുതെന്നും ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ”ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് നല്ലത് കേട്ടോ. എന്തും കാണിക്കാമെന്ന വേദിയാണെന്ന് ആരും കരുതരുത്” പിണറായി പറഞ്ഞു.

പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായി മറുപടി നല്‍കി. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ അതിനുള്ള മറുപടിയാണ് കൊല്ലം ബൈപാസും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 13.14 കിലോമീറ്റര്‍ നീളമുള്ള ബൈപാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെത്തിയ മോദി ഹെലികോപ്റ്ററിലാണ് കൊല്ലത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും അടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan warns crowd in kollam bypass inaguration

Next Story
കൊല്ലം ബൈപ്പാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിnarendra modi, നരേന്ദ്ര മോദി, bjp, ബിജെപി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express