കൊച്ചി: വിദേശ യാത്രയ്ക്ക് പൊതു ഖജനാവിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ
മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ മുൻകൂർ അനുമതി വേണമെന്ന് സർക്കാർ. യുഎഇ-അമേരിക്കൻ സന്ദർശനത്തിനായി ചെലവഴിച്ച വിമാനക്കൂലി മുഖ്യമന്ത്രി പൊതു ഖജനാവിൽ നിന്നു കൈപ്പറ്റിയെന്നും മുഖ്യമന്തി ടിക്കറ്റിന് പണം ചെലവഴിച്ചതായി അറിവില്ലെന്നും ചൂണ്ടിക്കാട്ടി മാർത്താണ്ഡം സ്വദേശി ഡി.ഫ്രാൻസിസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

പൊതുപ്രവർത്തകനായ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരം മുൻകൂർ അനുമതി വേണമെന്നും മന്ത്രിസഭാ ശുപാർശയിൽ ഗവർണറുടെ അനുമതി വേണമെന്നും സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹൻ കോടതിയെ അറിയിച്ചു. പരാതി വിജിലൻസ് സർക്കാരിന് കൈമാറിയിട്ടുണ്ടന്നും അനുമതി തേടേണ്ടത് പരാതിക്കാരനാണന്നും അറ്റോർണി ബോധിപ്പിച്ചു. ഗവർണറുടെ അനുമതി ലഭിച്ചാൽ മാത്രമേ പരാതിയിൽ കഴമ്പുണ്ടോ എന്ന് അന്വേഷണ ഏജൻസിക്ക് പരിശോധിക്കാനാവൂ എന്നും അറ്റോർണി ചൂണ്ടിക്കാട്ടി. എന്നാൽ അന്വേഷണ ഏജൻസിയാണ് മുൻകൂർ അനുമതി തേടേണ്ടതെന്ന് ഹർജിക്കാരന്റെ അഭിഭാഷകനും
ചൂണ്ടിക്കാട്ടി.

2007 ൽ അഴിമതി നിരോധന നിയമത്തിൽ ചട്ടം 17A പ്രകാരം കൊണ്ടു വന്ന ഭേദഗതി പ്രകാരം പൊതു സേവകനെതിരെ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്നാണ് വ്യവസ്ഥ. മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനോ ഗവർണറുടെ അനുമതി തേടാനോ സർക്കാരിനോട് നിർദേശിക്കാനാവില്ലന്നു കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. കേസ് കോടതി കൂടുതൽ വാദത്തിനായി അടുത്ത മാസം10 ലേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ യുഎഇ, അമേരിക്കൻ സന്ദർശനങ്ങൾ സർക്കാർ പരിപാടികൾ അല്ലായിരുന്നുവെന്നും സ്വകാര്യ സംഘടനകളുടെ ക്ഷണപ്രകാരം നടത്തിയ സന്ദർശങ്ങൾക്ക് വിമാനക്കൂലിയിനത്തിൽ 5,76102 രൂപ കൈപ്പറ്റിയെന്നുമായിരുന്നു ഫ്രാൻസിസ് സമർപ്പിച്ച ഹർജിയിലെ ആരോപണം. 2016 ഡിസംബർ 21 മുതൽ 24 വരെയായിരുന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം. ഒരു സ്കുളിന്റെ ഉദ്ഘാടനവും ചില പ്രവാസി സംഘടനകൾ സംഘടിപ്പിച്ച സമ്മേളനങ്ങളിലുമാണ് മുഖ്യമന്തി പങ്കെടുത്തത്.

Read: വിദേശയാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് യാത്രക്കൂലി; മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

സന്ദർശന ശേഷം യാത്രാക്കൂലി ഇനത്തിൽ 93295 രൂപ ഖജനാവിൽ നിന്നു കൈപ്പറ്റി. ആരാണ് മുഖ്യമന്ത്രിക്ക് വേണ്ടി മുൻകൂർ ടിക്കറ്റ് എടുത്തതെന് വ്യക്തമല്ലന്നും ടിക്കറ്റ് ചെലവിന്റെ സ്രോതസ് വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ബാധ്യത ഉണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. യുഎഇയിൽ ചെലവേറിയ ഹോട്ടലിലായിരുന്നു താമസം. ആരാണ് മുഖ്യമന്ത്രിക്ക് വേണ്ടി മുൻകൂർ ടിക്കറ്റ് എടുത്തതെന് വ്യക്തമല്ലന്നും ടിക്കറ്റ് ചെലവിന്റെ സ്രോതസ് വെളിപ്പെടുത്താൻ
മുഖ്യമന്ത്രിക്ക് ബാധ്യത ഉണ്ടന്നും
ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഫൊക്കാനാ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. 2018 ജൂലൈ 5 മുതൽ 16 വരെയായിരുന്നു സന്ദർശനം. വിമാനയാത്രാക്കൂലിയിനത്തിൽ 3,82807 രൂപ കൈപ്പറ്റിയെന്ന് ഹർജിയിൽ പറയുന്നു. വിമാനയാത്രക്കൂലിക്ക് സംഘടന പണം മുടക്കിയതായി കാണുന്നില്ലെന്നും ചെലവിനായി ഒരു ലക്ഷം രൂപ മുഖ്യമന്തി മുൻകൂറായി കരുതിയിരുന്നതായി വിവരമുണ്ടന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.