തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. ഇന്നും നാളെയുമായി ധനമന്ത്രി തോമസ് ഐസക് ഒഴികെ മറ്റ് 17 മന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

ജനുവരിക്ക് മുൻപ് പദ്ധതി വിഹിതത്തിന്റെ 70 ശതമാനം ചിലവഴിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇതുവരെ 30 ശതമാനം മാത്രമേ ചിലവഴിക്കാനായുള്ളൂ. ഈ സ്ഥിതിയിലാണ് വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ വകുപ്പ് മന്ത്രിമാരുമായി പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ 12 പേരെ കാണും.

ഓരോ മന്ത്രിക്കും അര മണിക്കൂർ വീതമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഓരോ വകുപ്പിലെയും മൂന്ന് പ്രധാന പദ്ധതികൾ തിരഞ്ഞെടുത്ത് അപകാതകൾ ചൂണ്ടിക്കാട്ടാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പദ്ധതികൾ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ എന്തെല്ലാമെന്ന് യോഗത്തിൽ ചർച്ച ചെയ്യും.

മാത്യു ടി.തോമസ്, തോമസ് ചാണ്ടി, പ്രൊഫ. സി.രവീന്ദ്രനാഥ്, എ.കെ.ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നീ മന്ത്രിമാരെ മുഖ്യമന്ത്രി ഇന്ന് കാണും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ