കണ്ണൂർ: കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തില്‍ ധരിക്കാം. ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വഴി തടയുന്നുവെന്ന് ഒരുകൂട്ടര്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാന്‍ വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണ് ഇത്. ഇവിടെ ഏതെങ്കിലും തരത്തില്‍ ആ അവകാശം ഹനിക്കുന്ന പ്രശ്നമേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പറ്റില്ലെന്നാണ് കുറച്ചു ദിവസമായി കൊടുമ്പിരിക്കൊണ്ട പ്രചാരണം. മാസ്കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില ശക്തികള്‍ എത്രമാത്രം തെറ്റിദ്ധാരണപരമായാണ് നിക്ഷിപ്ത താൽപര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നത് നാം മനസിലാക്കണം. അതിന്റെ ഭാഗമായാണ് കറുത്ത ഷര്‍ട്ടും വസ്ത്രവും മാസ്കും പാടില്ലെന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നുവെന്ന പ്രചരണം വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More: പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങൾ, മുഖ്യമന്ത്രി ഒന്നാം നമ്പർ ഭീരുവെന്ന് രമേശ് ചെന്നിത്തല