തിരുവനന്തപുരം: എടോ എന്നു വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതൊരു മോശം വാക്കായി തോന്നുന്നില്ല. എന്നാൽ വി.ടി.ബൽറാമിനെ താൻ അങ്ങനെ വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തിനിടെ വി.ടി.ബൽറാമിനെ എടോ എന്നു വിളിച്ചെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പുകഴ്ത്തൽ കേട്ടാൽ ഉയരുന്നയാളല്ല താൻ. അതുപോലെ ഇകഴ്ത്തൽ കേട്ടാൽ താഴുന്നയാളുമല്ല. നിയമസഭയിൽ ഇത്രയധികം ഇകഴ്ത്തൽ കേട്ട ആൾ വേറെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം മറൈൻ ഡ്രൈവിലുണ്ടായ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിക്കാട്ടിയപ്പോൾ ശിവസേനയെ പ്രതിപക്ഷം വാടകയ്ക്കെടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. ഈ സമയം മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി വി.ടി.ബൽറാം എംഎൽഎയെ ‘എടോ ബലരാമ’ എന്നു വിളിച്ചെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ