തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പറ്റി സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിഴിഞ്ഞത്തെ എല്ലാ നിർമാണ ജോലികളും നിർത്തിവയ്ക്കണമെന്ന് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. ആരോപണം ഉയര്‍ന്നത് കൊണ്ട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം ബര്‍ത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആരോപണം അന്വേഷിക്കുന്നതിനാണ് കമ്മീഷനെ നിയോഗിച്ചത്. അഴിമതു ഉണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തും. അഴിമതിയുടെ പഴുത് അടച്ച് പദ്ധതി നടപ്പിലാക്കുമെന്നും” മുഖ്യമന്ത്രി വ്യക്തമാക്കി.
“കേരളത്തിന്റെ സ്വപ്ന പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ആരോപണങ്ങള്‍​ഉയര്‍ന്നെന്ന് കരുതി പദ്ധതി ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More: വിഴിഞ്ഞത്തെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

ജുഡീഷ്യൽ അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രം പദ്ധതിയുടെ പണികൾ തുടങ്ങിയാൽ മതിയെന്ന് വിഎസ് കത്തിലൂടെ ഇന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അക്കൗണ്ടന്‍റ് ജനറലിന് പരാതി നല്‍കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചിട്ടുണ്ട്.. റിപ്പോർട്ടിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്താണ് പരാതി നൽകുന്നത്. റിപ്പോർട്ടിൽ ബാഹ്യസ്വാധീനമുണ്ടെന്നു സംശയക്കുന്നതായി ഉമ്മൻ ചാണ്ടി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ