Latest News

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കര്‍ശന നടപടി; പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ നാടിനാകെ അപമാനമാണ്

pinarayi vijayan, പിണറായി വിജയൻ, kerala cm,കേരള മുഖ്യമന്ത്രി, central govt,കേന്ദ്ര സർക്കാർ, petrol price, പെട്രോൾ വില, diesel price,ഡീസൽ വില, petrol price hike,പെട്രോൾ വില വർധന, cm against center, ie maayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസ് കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് ഭയമില്ലാതെ പരാതി പറയാനുളള സൗകര്യം ഒരുക്കണം. സ്ത്രീധന പീഡന കേസുകൾക്ക് പ്രത്യേക കോടതി പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ നാടിനാകെ അപമാനമാണ്. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വഴിയും വാർഡ് തല ബോധവത്ക്കരണം നടത്താൻ സംവിധാനമുണ്ടാക്കും. ഗാർഹിക പീഡനമടക്കമുള്ള പ്രയാസങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഈ വിവരം അറിയിക്കാൻ പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ഇതിനായി വനിതാ പൊലീസ് ഓഫീസർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More: പ്രിയങ്കയുടെ ആത്മഹത്യ; പ്രതി ഉണ്ണി രാജൻ പി.ദേവിന്റെ അമ്മ ഒളിവിൽ

സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ നീണ്ടുപോകരുത്. എത്രയും വേഗം ഉചിതമായ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan says violence against women police action521126

Next Story
പ്രിയങ്കയുടെ ആത്മഹത്യ; പ്രതി ഉണ്ണി രാജൻ പി.ദേവിന്റെ അമ്മ ഒളിവിൽunni rajan, priyanka, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express