scorecardresearch

ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിക്കാൻ എത്തുമെന്ന് മുഖ്യമന്ത്രി

താന്‍ എത്താത്തതില്‍ ജിഷ്ണുവിന്റെ അമ്മ പറഞ്ഞ പരാതി കാര്യമാക്കുന്നില്ല. ദുരന്തം നേരിട്ട അമ്മയുടെ വാക്കുകളാണ് അത് എന്ന് പിണറായി വിജയൻ

താന്‍ എത്താത്തതില്‍ ജിഷ്ണുവിന്റെ അമ്മ പറഞ്ഞ പരാതി കാര്യമാക്കുന്നില്ല. ദുരന്തം നേരിട്ട അമ്മയുടെ വാക്കുകളാണ് അത് എന്ന് പിണറായി വിജയൻ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കുട്ടനാടിന്റെ ദുരിതം കാണാന്‍ മുഖ്യമന്ത്രി എത്തില്ല: അവലോകനയോഗം ബഹിഷ്കരിക്കുമെന്ന് രമേശ് ചെന്നിത്തല

ഫയല്‍ ചിത്രം

കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജിൽ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ വീട് സന്ദർ​ശിക്കാൻ താൻ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സമയക്കുറവ് മൂലമാണ് വീട്ടിലെത്താൻ എത്താൻ കഴിയാത്തതെ പോയതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. താന്‍ എത്താത്തതില്‍ ജിഷ്ണുവിന്റെ അമ്മ പറഞ്ഞ പരാതി കാര്യമാക്കുന്നില്ല. ദുരന്തം നേരിട്ട അമ്മയുടെ വാക്കുകളാണ് അത് . എത്തേണ്ട സമയത്ത് താന്‍ എത്തുമെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിക്കാത്തതിൽ വിഷ്ണുവിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ ജിഷ്ണുവിന്റെ വീട് സന്ദർശിച്ചത്.

ജിഷ്ണു പ്രണോയിയുടെ കേസിൽ മുതിർന്ന വക്കീൽ സിപി ഉദയഭാനുവിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ അപേക്ഷ പ്രകാരമായിരുന്നു സിപി ഉദയഭാനുവിനെ നിയമിച്ചത്.

Pinarayi Vijayan Jishnu Pranoy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: