തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഉചിതമായ തീരുമാനം തക്കസമയത്ത് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഹൈക്കോടതിയിൽ തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയും ഇന്ന് നടക്കുന്ന എൻസിപി യോഗത്തിലെ തീരുമാനവും അറിഞ്ഞ ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

“തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കൈയ്യേറ്റ ആരോപണം എൽഡിഎഫ് ചർച്ച ചെയ്തിരുന്നു. കലക്ടറുടെ അന്വേഷണ റിപ്പോർട്ടിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ട് ജഡ്ജിമാരാണ് വാദം കേട്ടത്. മുഖ്യമന്ത്രിയെന്ന നിലയിൽ എൻസിപിയുടെ കൂടി തീരുമാനം അറിഞ്ഞ ശേഷം നടപടി സ്വീകരിക്കും”, അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ