scorecardresearch

കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി: ഗവർണർ

"മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണ്. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങൾ ഭയപ്പാടിലാണ്" ഗവർണർ വിമർശിച്ചു.

"മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണ്. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങൾ ഭയപ്പാടിലാണ്" ഗവർണർ വിമർശിച്ചു.

author-image
WebDesk
New Update
Arif mohammed khan | sfi

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഡൽഹി: കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരായ പൊലിസ് നടപടിയെ വിമര്‍ശിക്കുകയായിരുന്നു ഗവര്‍ണര്‍. "സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊലിസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. പൊലിസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ  അനുവദിക്കുന്നില്ല.

Advertisment

കേരള പൊലിസ് മാധ്യമ പ്രവർത്തകർക്ക് എതിരെ  കേസ് എടുത്തതിൽ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണ്. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങൾ ഭയപ്പാടിലാണ്.

കാലിക്കറ്റ് സര്‍വകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയമം പാലിക്കപ്പെടണം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞവരിൽ ഒരാൾ കാഴ്ചയില്ലാത്ത ആളാണെന്നത് ഓര്‍ക്കണം. ഈ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ തേങ്ങയിടാൻ പാർട്ടി അനുമതി വേണമെന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഈ നിലയിൽ കേരളത്തെ കൂടെ മാറ്റാനാണ് ശ്രമം. സിപിഎമ്മിലും പോഷക സംഘടനകളിലും പ്രവര്‍ത്തിക്കുന്നത് ക്രിമിനലുകളാണ്," ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Read More Related News Stories:

Pinarayi Vijayan Governor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: