Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

സ്പ്രിൻക്ലർ: തനിക്ക് ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി

മാധ്യമപ്രവർത്തകരോട് താൻ അസഹിഷ്ണുത കാണിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി

CM, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, CAB, citizen amendment bill, പൗരത്വ ബിൽ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സ്പ്രിൻക്ലർ വിഷയത്തിൽ തനിക്ക് ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ആസൂത്രിതമായി സൃഷ്ടിക്കുന്ന വിവാദങ്ങളിൽ ഒരു വേവലാതിയുമില്ല. മടിശ്ശീലയിൽ കനമില്ലാത്തവന് പേടിക്കേണ്ട എന്ന തരത്തിലുള്ള ധൈര്യമാണ് തന്റ ജീവിതത്തിൽ ഉടനീളം ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted by Pinarayi Vijayan on Wednesday, 22 April 2020

Also Read: കടലില്‍ മീന്‍ കൃഷി, പരമ്പരാഗതമല്ലാത്ത കൃഷിരീതികള്‍; പുതുവഴികള്‍ തേടി കേരളം

സ്പ്രിൻക്ലർ വിഷയത്തിലെ കോടതിയുടെ നടപടികൾ സ്വാഭാവിക പ്രക്രിയയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കോടതിയുടെ മുന്നിൽ ഒരു കേസ് വന്നാൽ അതിനുള്ള വിശദാശങ്ങൾ മനസ്സിലാക്കാനാണ് കോടതി ശ്രമിക്കുക. അതിനുള്ള ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. അത് കോടതിയുടെ വിവര ശേഖരണത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവർത്തകരോട് താൻ അസഹിഷ്ണുത കാണിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.’ വാര്‍ത്താ സമ്മേളനത്തിന് ഇരുന്നശേഷം ഏതെങ്കിലും ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയിട്ടുണ്ടോ? കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ അവസാന ചോദ്യവും ചോദിച്ചു കഴിഞ്ഞപ്പോഴാണ് ഇനി നമുക്ക് നാളെ കാണാം എന്നുപറഞ്ഞ് പിരിഞ്ഞത്. അല്ലാതെ ഏതെങ്കിലും ചോദ്യം ചോദിക്കുന്നതില്‍നിന്ന് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞോ? ശുദ്ധ നുണയാണ് ഇതേക്കുറിച്ച് ചിലര്‍ പറയുന്നത്’ – മുഖ്യമന്ത്രി പ്രതികരിച്ചു.

വിദഗ്ധസമിതിയെ പരിശോധനയ്ക്ക് നിയോഗിച്ചതിന് കേസുമായി ബന്ധമില്ല. വിദഗ്ദസമിതി അംഗങ്ങളെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ പരമായ ആക്രമണങ്ങൾ രാഷ്ട്രീയക്കാർ തമ്മിലാവുമ്പോൾ വലിയ പ്രശ്നമല്ല. ഇതല്ല ഉദ്യോഗസ്ഥൻമാരുടെ നേർക്ക് വരുമ്പോൾ. എന്തിനാണ് ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നത്. അതൊരു നല്ല രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ അവസ്ഥ വന്നപ്പോൾ കുറച്ച് നാളായി വിവാദങ്ങളില്ല. വിവാദങ്ങളില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് ചിലർക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം: ഗര്‍ഭിണികളും കുഞ്ഞുങ്ങളുള്ളതുമായ ജീവനക്കാരെ ഒഴിവാക്കും

മറ്റെന്തിനേക്കാളും ഉപരിയായി കോവിഡിനെ നേരിടുന്നതിലാവണം ഇപ്പോൾ ശ്രദ്ധ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പോരാട്ടത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ നടത്തുന്ന ശ്രമങ്ങള്‍ മനുഷ്യത്വപരമല്ലെന്നും ഒറ്റക്കെട്ടായി നിന്ന് രോഗത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan response on sprinklr and court

Next Story
സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം: ഗര്‍ഭിണികളും കുഞ്ഞുങ്ങളുള്ളതുമായ ജീവനക്കാരെ ഒഴിവാക്കുംlockdown, working of government offices, kerala, regulations, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com