/indian-express-malayalam/media/media_files/uploads/2017/02/pinarayi-vijayan260217.jpg)
തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകൾക്കെതിരായ അക്രമങ്ങളെ വനിതകളെ മുൻനിർത്തി പ്രതിരോധിക്കാനാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാറപ്പുറത്ത് പൊതുസമ്മേളനത്തിനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വനിതാ മതിലിന് നിർബന്ധിത പിരിവെന്നത് ശുദ്ധ നുണയാണ്. ആരുടെയും ക്ഷേമപെൻഷൻ കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങൾക്ക് കൃത്യമായ തെളിവ് നൽകിയാൽ അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി. ശബരിമല സ്ത്രീ പ്രവേശന വിഷയം മാത്രമല്ല വനിതാ മതില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരേയുള്ള കടന്നുകയറ്റത്തെ എതിര്‍ക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്. നവ്വോത്ഥാന മുന്നേറ്റത്തില്‍ സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിച്ച അനേകം മുസ്ലിം സ്ത്രീകളും ക്രിസ്ത്യന്‍ സ്ത്രീകളുമുണ്ട്. അവര്‍ ഭാഗഭാക്കായ സംഘടനകളെയെല്ലാം വനിതാമതിലിന്റെ ഭാഗമാകും. മറ്റു മതത്തിലെ സ്ത്രീകള്‍ എത്രത്തോളം പങ്കെടുത്തുവെന്നറിയാന്‍ ജനുവരി ഒന്നിന് വൈകുന്നേരം റോഡിലിറങ്ങി നോക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി.
വനിതാ മതിൽ വർഗീയത ഉണ്ടാക്കാനല്ലെന്ന് എല്ലാവർക്കും അറിയാം. വിശാലമായ ക്യാൻവാസിലാണ് വനിതാ മതിൽ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.