Latest News

തന്നെ ചവിട്ടി വീഴ്ത്തിയെന്നത് സുധാകരന്റെ സ്വപ്നം മാത്രം: മുഖ്യമന്ത്രി

“അദ്ദേഹത്തിന് സ്വപ്നമുണ്ടായിരിക്കും, ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അത് യാഥാർത്ഥ്യത്തിൽ സംഭവിച്ചാലല്ലേ സംഭവിച്ചതായി പറയാൻ പറ്റൂ,” മുഖ്യമന്ത്രി പറഞ്ഞു

Pinarayi Vijayan, K Sudhakaran, Brannan College, പിണറായി വിജയൻ, കെ സുധാകരൻ, ബ്രണ്ണൻ കോളേജ്, ie malayalam

ബ്രണ്ണൻ കോളേജ് പഠന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ പറഞ്ഞ കാര്യങ്ങളെല്ലാം വെറും സ്വപ്നം മാത്രമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

“കെ സുധാകരൻ ഏതെങ്കിലും സ്വപ്നം കാണുന്നതിനെ ഞാൻ തടയേണ്ടതില്ലല്ലോ. സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ് ആ പറയുന്ന കാര്യങ്ങൾ. അന്നത്തെ ഞാനും അക്കാലത്തെ കെ സുധാകരനും, അത് അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ടായിരിക്കും. ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അത് യാഥാർത്ഥ്യത്തിൽ സംഭവിച്ചാലല്ലേ സംഭവിച്ചതായി പറയാൻ പറ്റൂ,” മുഖ്യമന്ത്രി പറഞ്ഞു.

“എന്നോട് അദ്ദേഹത്തിന് രണ്ട് ഭാഗത്തായി പ്രവർത്തിക്കുന്നതുകൊണ്ടുള്ള വിരോധമുണ്ടാവും. അതിന്റെ ഭാഗമായി ചിലപ്പോൾ എന്നെ കിട്ടിയാൽ എന്നെ തല്ലാം എന്നും വേണമെങ്കിൽ ചവിട്ടി വീഴ്ത്താമെന്നും മനസ്സിൽ കണ്ടിട്ടുണ്ടാവും,” മുഖ്യമന്ത്രി പറഞ്ഞു.യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. കെഎസ്എഫ്-കെഎസ്യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്ന് താന്‍ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ലെന്നും താൻ ഇടപെട്ടത് കൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.

കെ സുധാകരൻ തന്റെ മകളെ തട്ടിക്കൊണ്ടുപോവാൻ പദ്ധതിയിട്ടിരുന്നതായി ഒരു കോൺഗ്രസ് നേതാവ് തന്നോട് പറഞ്ഞിരുന്നതായും പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം താൻ അന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ് കെ സുധാകരൻ രാഷ്ട്രീയം നടത്തുന്നത് എന്നതടക്കമുള്ള വാദങ്ങൾ കണ്ണൂരിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളായ പി രാമകൃഷ്ണൻ ഉന്നയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ സുധാകരൻ പലരെയും കൊന്ന് പണമുണ്ടാക്കി എന്നാണ് പി രാമകൃഷ്ണൻ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമകൃഷ്ണന്റെ വാചകങ്ങൾ എന്തായിരുന്നെന്ന് സുധാകരൻ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഇതെല്ലാം കടന്നു വന്നതാണ്. മോഹങ്ങൾ പലതുണ്ടായിക്കാണും. ആ മോഹങ്ങൾ കൊണ്ടൊന്നും വിജയനെ വീഴ്ത്താനാവില്ലെന്ന് സുധാകരന് മനസ്സിലായിക്കാണും,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan reply to k sudhakaran statement

Next Story
ആരാധനാലയങ്ങൾ അടച്ചിടുന്നതിന്റെ യുക്തി വിശദീകരിക്കണം: കെ സുധാകരൻK Sudhakaran, Pinarayi vijayan, Pinarayi vijayan K Sudhakaran controversy, Francis, Jobi Francis, Brennan college issue controversy, K Sudhakaran blames Pinarayi Vijayan, Ramesh Chennithala, pinarayi vijayan, K Sudhakaran, Kannur politics, Pinarayi against Vijayan K Sudhakaran, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com