scorecardresearch

വംശഹത്യയുടെ വക്താവിനെ എത്തിച്ച് പ്രചാരണം നടത്തി; അമിത് ഷായ്ക്കെതിരെ പിണറായി

കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു

കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു

author-image
WebDesk
New Update
Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam, ഐഇ മലയാളം

കണ്ണൂർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ വംശഹത്യയ്ക്കും വർഗീയ കലാപങ്ങൾക്കും നേതൃത്വം നൽകിയവരെ കേരളത്തിലെത്തിച്ച് ബിജെപി റോഡ് ഷോ നടത്തി. ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് പരവതാനി വിരിച്ച് നാട്ടിൽ വിഹരിക്കാൻ അവസരമൊരുക്കിയാൽ നമുക്ക് നഷ്ടമാവുക നാടിന്റെ മഹത്തായ പാരമ്പര്യം ആയിരിക്കുമെന്നും അത് തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

Advertisment

കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. താൽക്കാലിക താൽപര്യങ്ങൾക്കായി ജനാധിപത്യ മൂല്യങ്ങളെ തകർക്കാൻ ആർഎസ്എസ് ശ്രമിച്ചു. ഇത് വൻ ആപത്തുണ്ടാക്കും. കേരളത്തിൽ ആർഎസ്എസ് മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമം നടത്തിയെന്നും പിണറായി ആരോപിച്ചു.

Read: ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് അമിത് ഷാ

കേരളത്തിൽ പ്രധാന പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും വിവിധ മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan Lok Sabha Election 2019 Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: