scorecardresearch

ഷാജഹാന്റെ കൊലപാതകം സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം; കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

കൊലപതാകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന കെ സുധാകരന്റെ പരാമര്‍ശത്തെ വിഡി സതീശന്‍ പിന്തുണച്ച് രംഗത്തെത്തി

കൊലപതാകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന കെ സുധാകരന്റെ പരാമര്‍ശത്തെ വിഡി സതീശന്‍ പിന്തുണച്ച് രംഗത്തെത്തി

author-image
WebDesk
New Update
Pinarayi Vijayan , PRD

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍് മേഖലാ യോഗങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: സി പി എം മരുതറോഡ് ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

'' ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,''മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഷാജഹാന്റെ കൊലപതാകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന കെ സുധാകരന്റെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്തുണച്ച് രംഗത്തെത്തി. കെ. സുധാകരന്‍ പൊതുവായി പറഞ്ഞതാണെന്നും സിപിഎം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് സാധാരണ ശ്രമിക്കാറെന്നും വിഡി സതീശന്‍ പറഞ്ഞു.

Advertisment

''പൊലീസ് അന്വേഷണത്തിനിടെ അഭിപ്രായം പറയുമ്പോള്‍ അത് അന്വേഷണത്തെ ബാധിക്കും. അന്വേഷണം നടക്കട്ടെ. എല്ലാ അക്രമപ്രവര്‍ത്തനങ്ങളിലും സിപിഎമ്മിന് പങ്കുണ്ട്. പൊലീസിനെ നിര്‍വീര്യമാക്കിയത് സിപിഎമ്മാണ്. ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി അന്വേഷിക്കണം,'' സതീശന്‍ ആവശ്യപ്പെട്ടു.

വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിലടക്കം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അതില്‍ എസ്.എഫ്.ഐക്കാര്‍ ഇല്ലെന്നാണ്. പൊലീസ് അന്വേഷണം നടക്കുന്നതിന് മുന്നേ ആയിരുന്നു അത്. പിന്നെങ്ങനെ പൊലീസിന് വിരുദ്ധ നിലപാടെടുക്കാനാവുമെന്നും വി.ഡി സതീശന്‍ ചോദിച്ചു. എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞു. എന്നിട്ട് ഏതെങ്കിലും കോണ്‍ഗ്രസുകാരെ പിടിച്ചോ എന്നും വി.ഡി സതീശന്‍ ചോദിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ കൈയിലുള്ളതിനേക്കാള്‍ ആയുധശേഖരം സിപിഎമ്മിനുണ്ട്, ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികള്‍ പാര്‍ട്ടി അംഗങ്ങള്‍ എന്ന് ദൃക്‌സാക്ഷി പറയുമ്പോള്‍ ഉത്തരവാദിത്തതില്‍ നിന്നും സിപിഎമ്മിന് എങ്ങനെ ഒഴിയാനാകുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

അക്രമികള്‍ പാര്‍ട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സിപിഎം നേതാക്കള തിരുത്തുന്നത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ ആണെന്ന് വ്യക്തമാണെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാം ബിജെപിയുടെ തലയില്‍ ഇടണോ? സിപിഎമ്മിനെതിരെ പറയുന്നത് പാര്‍ട്ടി അംഗങ്ങളാണെന്നും സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ അതിക്രമങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Vd Satheeshan K Sudhakaran Pinarayi Vijayan Murder Case Kerala Cm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: