Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

‘ചെത്തുകാരന്റെ മകനായതിൽ അഭിമാനം, ഞാൻ നയിക്കുന്ന ജീവിതം എന്താണെന്ന് നാടിനറിയാം’; പിണറായിയുടെ മറുപടി

“ചെത്തുകാരന്റെ മകനാണെന്ന് പറയുന്നതിൽ ഒരു ജാള്യതയും എനിക്ക് തോന്നുന്നില്ല,” പിണറായി പറഞ്ഞു

k sudhakaran, കെ സുധാകരൻ, pinarayi vijayan, പിണറായി വിജയൻ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ചെത്തുകാരന്റെ മകനായതിൽ തനിക്ക് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ പ്രസ്‌താവനയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. “ചെത്തുകാരന്റെ മകനാണെന്നത് അഭിമാനമുള്ള കാര്യമായിട്ടാണ് കാണുന്നത്. ഏതെങ്കിലും തരത്തിലുള്ള അപമാനമായി ഞാൻ കാണുന്നില്ല. ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലംതൊട്ട് സുധാകരന് എന്നെ അറിയാം. സുധാകരൻ പറഞ്ഞത് ഒരു ആക്ഷേപമായിട്ടു കാണുന്നില്ല. ചെത്തുകാരന്റെ മകനാണെന്ന് പറയുന്നതിൽ ഒരു ജാള്യതയും എനിക്ക് തോന്നുന്നില്ല,” പിണറായി പറഞ്ഞു. താൻ നയിക്കുന്നത് ആഡംബര ജീവിതമാണോ അല്ലയോ എന്ന് നാടിന് അറിയാമെന്നും പിണറായി പറഞ്ഞു.

കെ.സുധാകരന്റെ പ്രസംഗത്തിന്റെ പൂർണരൂപം:

പിണറായി വിജയൻ ആരാ, എനിക്കും നിങ്ങൾക്കും അറിയാം പിണറായി ആരെന്ന്. പിണറായിയുടെ കുടുംബം എന്താ. എന്താ പിണറായിയുടെ കുടുംബം. ചെത്തുകാരന്റെ കുടുംബാ. ആ ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിപ്ലവജ്വാലയേറ്റെടുത്ത് ചെങ്കൊടി പിടിച്ച് മുമ്പിൽനിന്ന് നിങ്ങൾക്ക് നേതൃത്വം കൊടുത്ത പിണറായി വിജയൻ ഇന്ന് എവിടെ. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നു വന്നൊരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്ററെടുത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപോസ്തലൻ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അഭിമാനോ നിങ്ങൾക്ക് അപമാനമോ ആണോ. സിപിഎമ്മിന്റെ നല്ലവരായ പ്രവർത്തകർ ചിന്തിക്കണം.

Read Also: 5610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരാഴ്ചക്കിടെ അഞ്ച് ശതമാനത്തോളം കേസുകൾ കുറഞ്ഞെന്ന് മുഖ്യമന്ത്രി

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപി ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നിഗൂഢ രാഷ്ട്രീയലക്ഷ്യമുള്ളവരാണ് ഇതിൽ ജാതീയത കാണുന്നതെന്നും മുല്ലപ്പള്ളി ന്യായീകരിച്ചു.

“വിവാദം അർത്ഥശൂന്യമാണ്. വിഷയദാരിദ്ര്യം കൊണ്ടാണ് ഇത്തരം കാര്യങ്ങൾ സിപിഎം വലിയ വിവാദമാക്കുന്നത്. വിവാദമാക്കേണ്ട ആവശ്യമില്ല. ഇതൊരു അടഞ്ഞ അധ്യായമാണ്,” മുല്ലപ്പള്ളി പറഞ്ഞു.

“പിണറായിയെ വീരപുരുഷനായി ചിത്രീകരിക്കാൻ മാർക്‌സിസ്റ്റ് പാർട്ടി അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലം ആയുധമാക്കാറുണ്ട്. സുധാകരൻ പറഞ്ഞത് കണ്ണൂർ രാഷ്ട്രീയത്തിന്റെ ശൈലിയാണ്. സിപിഎമ്മും കോൺഗ്രസും മുഖാമുഖം ശക്തമായി ഏറ്റുമുട്ടുന്ന സ്ഥലമാണ് കണ്ണൂർ. ഇതുപോലെ കർക്കശമായ ശൈലിയിലാണ് കണ്ണൂരിൽ ഇരു പാർട്ടികളും ഏറ്റുമുട്ടുന്നത്. മുഖ്യമന്ത്രിയെ സുധാകരൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല,” മുല്ലപ്പള്ളി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan press meet replies to k sudhakarans statement

Next Story
5610 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാഴ്ചക്കിടെ അഞ്ച് ശതമാനത്തോളം കേസുകൾ കുറഞ്ഞെന്ന് മുഖ്യമന്ത്രിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com