തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 745 പേർ ഇന്നു രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇന്ന് 161 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശത്തു നിന്ന് എത്തിയവരാണ്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 91പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 161

കൊല്ലം – 22

പത്തനംതിട്ട – 17

ആലപ്പുഴ – 30

കോട്ടയം – 59

ഇടുക്കി – 70

എറണാകുളം – 15

തൃശൂര്‍ – 40

പാലക്കാട് – 41

മലപ്പുറം – 86

കോഴിക്കോട് – 68

വയനാട് – 17

കണ്ണൂര്‍ – 38

കാസര്‍ഗോഡ് – 38

കോവിഡ് നെഗറ്റീവ് ആയവർ

തിരുവനന്തപുരം – 65

കാസർഗോഡ് – 53

പത്തനംതിട്ട – 49

കൊല്ലം – 57

എറണാകുളം – 69

കോഴിക്കോട് – 41

മലപ്പുറം – 88

കോട്ടയം – 13

ഇടുക്കി – 25

കണ്ണൂര്‍ – 32

ആലപ്പുഴ – 150

പാലക്കാട് – 9

തൃശൂര്‍ – 45

വയനാട് – 49

പരിശോധന വർധിപ്പിച്ചു

കഴിഞ്ഞ 24 മണിക്കൂറില്‍ 18,417 സാംപിൾ പരിശോധിച്ചു. 1,55,148 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 9,397 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1,237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 9,611 പേര്‍. ഇതുവരെ 3,54,480 സാംപിൾ പരിശോധനയ്‌ക്കയച്ചു. സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകൾ 495 ആയി. ഇപ്പോള്‍ സംസ്ഥാനത്ത് 101 സിഎഫ്എൽടിസി ഉണ്ട്. 45 ശതമാനം കിടക്കളിൽ ആളുണ്ട്. രണ്ടാം ഘട്ടത്തിൽ 229 സിഎഫ്എൽടിസികളാണ് കൂട്ടിച്ചേര്‍ക്കുക.

ജാഗ്രത വേണം

ക്ലസ്റ്ററുകളിൽ രോഗവ്യാപനതോത് വർധിക്കുന്നു. സ്ഥിതി സങ്കീർണമാണ്. കൂടുതൽ ജാഗ്രത വേണം. ക്ലസ്‌റ്ററുകൾ വർധിക്കുന്നു. നിയന്ത്രണം കൂടുതൽ ശക്തമാക്കണമെന്നാണ് അഭിപ്രായം. നിയന്ത്രണ ലംഘനമുണ്ടായാൽ പൊലീസ് ഇടപെടൽ ശക്തമാക്കും. സമൂഹത്തിൽ മാതൃകകാണിക്കേണ്ടവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.