Latest News

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നില്ല, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യം

കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

covid, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗം വിലയിരുത്തി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്ക് റിക്കവറികൾ നീട്ടിവയ്ക്കാൻ ബാങ്കുകളോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ റിലീഫ് ഏജൻസികൾക്ക് അനുമതി

കെ എം എസ് സി എൽ , കൺസ്യൂമർഫെഡ്, സപ്ളൈകോ തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒ കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്ക് ഈ ഘട്ടത്തിൽ അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ സി എഫ് എൽ ടി സി കൾ ആക്കി മാറ്റുന്ന പ്രവർത്തനം ത്വരിതപ്പെടുത്തും.

Read More: കോവിഡ് രോഗലക്ഷണങ്ങളുള്ളവർ സിടി സ്കാൻ ചെയ്യേണ്ടതുണ്ടോ?

വാർഡ് തല സമിതികളിലും റാപിഡ് റെസ്പോൺസ് ടീമിലും പ്രദേശത്തെ മെഡിക്കൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തുവാൻ നിർദശം നൽകും. “തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ട റിട്ടേണിങ് ഓഫീസർമാരെ ഇതിൽ ഉൾപ്പെടുത്തുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായ മറ്റുള്ളവരെയും ഉൾപ്പെടുത്തും,”മുഖ്യമന്ത്രി പറഞ്ഞു.

ഓക്സിജൻ ആവശ്യം വലിയതോതിൽ വർധിച്ചു

രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്.

Read More: വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ എന്തു ചെയ്യണം?

“ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവയ്ക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാം. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും പ്രധാനമന്ത്രിയോടഭ്യർത്ഥിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നെത്തിക്കാൻ 112 വിളിക്കാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan press meet

Next Story
40,000 കടന്ന് പുതിയ രോഗബാധകൾ; സംസ്ഥാനത്ത് ഇന്ന് 41,953 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express