scorecardresearch

അഖിലേന്ത്യാ സർവീസ് ഡെപ്യൂട്ടേഷൻ: ഭേദഗതികൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഫെഡറലിസത്തിൻ്റെ അടിത്തറ ദുർബലമാക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് മുഖ്യമന്ത്രി

ഫെഡറലിസത്തിൻ്റെ അടിത്തറ ദുർബലമാക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് മുഖ്യമന്ത്രി

author-image
WebDesk
New Update
pinarayi vijayan, cpm, ie malayalam

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കുള്ള ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഫെഡറലിസത്തിൻ്റെ അടിത്തറ ദുർബലമാക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് മുഖ്യമന്ത്രി കത്തിൽ അഭിപ്രായപ്പെട്ടു.

Advertisment

നിർദിഷ്ട ഭേദഗതികൾ നടപ്പായാൽ സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾ നടപ്പിലാക്കാൻ അഖിലേന്ത്യാ സർവീസ് ഓഫീസർമാരിൽ ഭയപ്പാടും വിമുഖതയും ഉടലെടുക്കും. കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളെ ഇതു ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കോവിഡ് പ്രതിരോധത്തിന് നന്ദി ‘ഡോളോ’യ്ക്ക്; സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും ചെന്നിത്തല

നിലവിലെ ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ തന്നെ കേന്ദ്ര സർക്കാരിന് വളരെയധികം മുൻതൂക്കം നൽകുന്ന ഒന്നാണ്. അതേ ദിശയിൽ ഇനിയും നീങ്ങുകയാണെങ്കിൽ ഫെഡറലിസത്തിൻ്റെ അടിത്തറ തീർത്തും ദുർബലമാകും.

Advertisment

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിനു കീഴിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും തുല്യ പ്രാധാന്യമാണുള്ളത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാൽ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കാൻ ഏവരും പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: