scorecardresearch

വിഴിഞ്ഞം അക്രമം: സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി

'കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന്‍ ആയിപ്പോയി. ആ പേരില്‍ തന്നെ രാജ്യദ്രേഹിയുടെ നിലയുണ്ട് എന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വന്നാല്‍ എന്താണ് അര്‍ത്ഥം? '

'കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന്‍ ആയിപ്പോയി. ആ പേരില്‍ തന്നെ രാജ്യദ്രേഹിയുടെ നിലയുണ്ട് എന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വന്നാല്‍ എന്താണ് അര്‍ത്ഥം? '

author-image
WebDesk
New Update
Pinarayi Vijayan

തിരുവനന്തപുരം: വിഴിഞ്ഞം അക്രമ സംഭവങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞത്ത് നടന്നത് നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമമാണെന്നും സര്‍ക്കാരിനെതിരെയുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് തടസമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം കൂടി ഒത്തുകൂടുകയാണ്. നാടിന്റെ മുന്നോട്ടു പോക്കിനെ തടയാന്‍ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന്‍ ആയിപ്പോയി. ആ പേരില്‍ തന്നെ രാജ്യദ്രേഹിയുടെ നിലയുണ്ട് എന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വന്നാല്‍ എന്താണ് അര്‍ത്ഥം? ഇതെങ്ങോട്ടാണ് പോവുന്നത്? എന്ത് വികാരമാണ് ഇളക്കിവിടാന്‍ ശ്രമിക്കുന്നത്? ഇക്കൂട്ടര്‍ പോലീസിന് നേരെ വ്യാപകമായ ആക്രമണം നടത്തുന്നതായും മുഖമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എല്ലാ സംഘടനകളും കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ആക്രമണത്തെ അപലപിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ ഭാഗത്തുനിന്നും അക്രമണം ഉണ്ടാവില്ല എന്ന് സമര സമിതിക്കാര്‍ പറഞ്ഞു. ഇവിടെ ആക്രമണം നടന്നിരിക്കുന്നു എന്ന് അവര്‍ സമ്മതിക്കുകയാണ്. എല്ലാവരും പറയുന്നത് പദ്ധതി ആവശ്യമാണ് എന്നാണ്. ഇത് കേവലം സര്‍ക്കാരിനെതിരെയുള്ള നീക്കമല്ല നാടിന്റെ മുന്നോട്ട് പോക്കിനെതിരെയുള്ള ശ്രമമാണ്. ഏത് വേഷത്തില്‍വന്നാലും അത് സമ്മതിക്കാനാവില്ല എന്ന് മനസിലാക്കിക്കൊള്ളൂ, ഒന്നുകൊണ്ടും സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: