scorecardresearch

സെന്‍കുമാറിന്റെ നിയമനം കോടതിവിധി പ്രകാരം നടത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന വിധിയിൽ വ്യക്തത ഇല്ലെന്നും മുഖ്യമന്ത്രി

സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന വിധിയിൽ വ്യക്തത ഇല്ലെന്നും മുഖ്യമന്ത്രി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pinarayi vijayan, cpm

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി​വി​ധി പ്ര​കാ​രം സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​നം ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന വിധിയിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി .

Advertisment

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സംസ്ഥാന പൊലീസ് മേധാവിയായല്ല സെന്‍കുമാറിനെ നിയമിച്ചതെന്നും പൊലീസ് വകുപ്പിന്റെ തലവനായാണ് നിയമിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

അതിനാൽ പൊലീസ് ആക്ട് പ്രകാരം പൊലീസ് മേധാവിയായാണോ പുനർനിയമനം നൽകേണ്ടതെന്നതിൽ വ്യക്തത വരുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 നാണ് ടിപി സെൻകുമാറിന് അനുകൂലമായി കോടതി വിധി വന്നത്. ഇതിന് മുൻപ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും പിന്നീട് ഹൈക്കോടതിയിലും ടിപി സെൻകുമാർ കേസ് തോറ്റിരുന്നു.

യുഡിഎഫ് സർക്കാർ 2015 മെയ് 22 ന് ഡിജിപി ആയി നിയമിച്ച സെൻകുമാറിനെ ഇടത് സർക്കാർ അധികാരത്തിലേറി 2016 മെയ് 27 ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇനി ദിവസങ്ങൾ മാത്രമാണ് സെൻകുമാറിന്റെ സർവ്വീസ് കാലാവധി ശേഷിക്കുന്നത്.

Advertisment
Tp Senkumar Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: