scorecardresearch

നിപ: എട്ട് ഫലങ്ങളും നെഗറ്റീവെന്നത് ആശ്വാസം; ആർക്കും ഗുരുതര രോഗ ലക്ഷണമില്ല: മുഖ്യമന്ത്രി

ഇന്ന് കൂടുതൽ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്യും. വൈകിട്ടോടെ അതിന്റെ ഫലവും ലഭിക്കും

ഇന്ന് കൂടുതൽ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്യും. വൈകിട്ടോടെ അതിന്റെ ഫലവും ലഭിക്കും

author-image
WebDesk
New Update
Covid, Covid Restrictions, Pinarayi Vijayan, Covid New Restrictions in Kerala, Kerala Lockdown Restrictions, Lockdown Restrictions, Restrictions, Relaxation, Pinarayi, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ ഇളവുകൾ, മുഖ്യമന്ത്രി, Kerala News, Malayalam news, latest news, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് ഒപ്പം നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള ആർക്കും ഗുരുതര രോഗ ലക്ഷണമില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

"നിപ മരണം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം, സാംപിൾ പരിശോധന, സമ്പർക്ക പരിശോധന, രോഗബാധിതർകാകയുള്ള യാത്രാ സംവിധാനത്തിന്റെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യൽ, വിവര വിശകലനം തുടങ്ങിയവ ചെയ്യാൻ ചുമതലപ്പെടുത്തി 16 കമ്മിറ്റികൾ രൂപീകരിച്ചു," മുഖ്യമന്ത്രി പറഞ്ഞു.

" സമ്പർക്ക പട്ടികയിൽ 257 പേരാണ്. ഇതിൽ 51 പേർ ആശുപത്രിയിലുണ്ട്. ആർക്കു ഗുരുതര രോഗ ലക്ഷണമില്ല. ഇന്നലെ രാത്രി വൈകി പൂനെയിൽ നിന്ന് ലഭിച്ച എട്ട് ഫലങ്ങളും നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണ്. കോഴിക്കോട് സെറ്റ് ചെയ്ത ലാബിലെ ഫലവും നെഗറ്റീവ് ആണ്. ഇന്ന് കൂടുതൽ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്യും. വൈകിട്ടോടെ അതിന്റെ ഫലവും ലഭിക്കും. "

"ചില സാമ്പിളുകൾ പൂനെയിലെ ലാബിലേക്ക് ആയച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ചത് പോലെ രാത്രി വൈകി അതിന്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതിരോധ യജ്ഞത്തിന് മന്ത്രിമാർ നേരിട്ടു മേൽനോട്ടം വഹിക്കും. ആരോഗ്യ മന്ത്രി വീണ ജോർജിന് പുറമെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ എന്നിവരും ഇതിൽ പങ്കാളികളാവും," മുഖ്യമന്ത്രി പറഞ്ഞു.

Advertisment
Nipah Virus Nipah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: