Latest News

ഒപ്പം ഫൊട്ടോ എടുത്തതുകൊണ്ട് ആരെയും സംരക്ഷിക്കില്ല; തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി

പൊലീസിൽ ആർഎസ്എസ് ഗാങ് പ്രവർത്തിക്കുന്നുവെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവന അത്തരത്തിൽ വിവരങ്ങള്‍ ലഭിച്ചതിനാലായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

CM Pinarayi Vijayan, CM Press Meet, CM press Meet Covid,, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക് ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണ വിധേയനായ മാധ്യമപ്രവർത്തകന്റെ മുഖ്യമന്ത്രിക്കൊപ്പമുള്ള ഫൊട്ടോ സംബന്ധിച്ച് ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തന്റെ ഒപ്പം ഫൊട്ടോ എടുത്തു എന്നതുകൊണ്ട് ആർക്കും സംരക്ഷണം കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പമുള്ള ഫൊട്ടോ മാധ്യമപ്രവർത്തകൻ വീട്ടിൽ വന്നപ്പോൾ അയാൾ ചോദിച്ച് എടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എൻ്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല. അയാൾ ആ ദിവസം വീട്ടിൽ വന്നപ്പോൾ ചിലർ ഫൊട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫൊട്ടോ വേണമെന്ന് അയാൾ പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്,”മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസിൽ ആർഎസ്എസ് ഗാങ് പ്രവർത്തിക്കുന്നു എന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവന സംബന്ധിച്ചും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞു. “ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്. അവര്‍ക്ക് ഇത്തരത്തിൽ വിവരങ്ങള്‍ ലഭിച്ചിരിക്കാം. അതിനാലായിരിക്കാം അവര്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത്. അത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാം,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan on muttil case photo with journalist

Next Story
രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരും; കോവിഡ് കേസുകളിൽ ഭയപ്പെട്ട വർധനവുണ്ടായിട്ടില്ല: മുഖ്യമന്ത്രിcovid-19, കോവിഡ്-19, triple lockdown, ട്രിപ്പിൾ ലോക്ക്ഡൗൺ, lockdown, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം"/>
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express