Latest News

മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീ​ഗിനല്ല : മുഖ്യമന്ത്രി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി

pinarayi vijayan, പിണറായി വിജയൻ, kerala cm,കേരള മുഖ്യമന്ത്രി, central govt,കേന്ദ്ര സർക്കാർ, petrol price, പെട്രോൾ വില, diesel price,ഡീസൽ വില, petrol price hike,പെട്രോൾ വില വർധന, cm against center, ie maayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതില്‍ വിമര്‍ശനം ഉന്നയിച്ച ലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുസ്ലിം ജനവിഭാഗത്തിന് സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

“സര്‍ക്കാരിന്റെ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തതായാണ് ഞാന്‍ കണ്ടത്. വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലും വിഭാഗത്തിന് ആശങ്ക ഉണ്ടാകുമെന്ന് എനിക്ക് തോന്നലില്ല. മുസ്ലിം ലീഗല്ല വകുപ്പുകള്‍ നിശ്ചയിക്കുന്നത്. മുസ്ലിം ജനവിഭാഗം ന്യൂനപക്ഷമാണ്. അവര്‍ക്ക് എന്നിലും സര്‍ക്കാരിലും പൂര്‍ണ വിശ്വാസം ഉണ്ട്,” മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: മുഖ്യമന്ത്രിക്ക് മെട്രോയും ന്യൂനപക്ഷ ക്ഷേമവും; മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

ലിഗിനെ കടുത്ത ഭാഷയിലാണ് അദ്ദേഹം മറുപടി നല്‍കിയത്. “മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറവകാശം. അത് പേരില്‍ മാത്രമെ ഉള്ളു. അദ്ദേഹം പറഞ്ഞു. അതേസമയം സഭാനേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ല ഇത്തരം ഒരു തീരുമാനം എടുത്തതെന്നും,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് അഭിപ്രായം വന്നു. അതിനാലാണ് നടപടി സ്വീകരിച്ചതെന്നും പിണറായി വിജയന്‍.

“വകുപ്പിനെക്കുറിച്ച് യാതൊരു പരാതികളും ഇതുവരെ ഉയര്‍ന്നിട്ടില്ല. നേരത്തെ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കെടി ജലീലാണ്. അദ്ദേഹം ഫലപ്രദമായി തന്നെ കാര്യങ്ങള്‍ ചെയ്തു,” മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു.

വകുപ്പ് തിരിച്ചെടുത്തത് സമുദായത്തെ അപമാനിക്കുന്നതിന് തുല്യം

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിക്ക് വിശദീകരണവുമായി മുസ്ലിം ലീഗ് ജെനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വകുപ്പുകള്‍ ആര്‍ക്ക് നല്‍കണമെന്നത് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. അതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ കൊടുത്ത വകുപ്പ് തിരിച്ചെടുത്തത് ശരിയായില്ല. അത് സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമായ നടപടിയാണ്. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan on muslim league allegation

Next Story
മരണസംഖ്യ ഇനിയും ഉയരും, വരുന്ന മൂന്ന് ആഴ്ച നിര്‍ണായകം: മുഖ്യമന്ത്രിCM Pinarayi Vijayan Press Meet, CM Covid Press Meet, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള
The moderation of comments is automated and not cleared manually by malayalam.indianexpress.com