കണ്ണൂര്‍: ലാവലിന്‍ കേസില്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെക്കുറിച്ച് അപവാദ പ്രചാരണങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലാവലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ കോടതിവിധിക്ക് ശേഷം ആദ്യമായി കണ്ണൂര്‍ ജില്ലയിലെത്തിയതായിരുന്നു മുഖ്യമന്ത്രി. ലാവലിൻ കേസുമായി ബന്ധപ്പെട്ട് വിവാദത്തിലുള്‍പ്പെട്ട തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍ററിലെ ചടങ്ങിലാണ് വീണ്ടും കേസിനെക്കുറിച്ച് പിണറായി പരാമര്‍ശിച്ചത്.

മലബാര്‍ കാന്‍സര്‍ സെന്‍ററുമായി ബന്ധപ്പെട്ട് ഒട്ടേറെ അപവാദ പ്രചാരണങ്ങള്‍ നടന്നു. തന്നെ പ്രതിയാക്കാന്‍ പോലും ശ്രമം നടന്നു. അതൊന്നും നാടും നിയമവ്യവസ്ഥയും അംഗീകരിച്ചില്ല. തന്നെ രാഷ്ട്രീയമായി വേട്ടയാടാനായിരുന്നു ശ്രമം എന്നു കോടതി പോലും പറഞ്ഞു. പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ