scorecardresearch

ഗിനിയയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരെ മോചിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പിഴ അടച്ചെങ്കിലും കപ്പലും ജീവനക്കാരും ഇപ്പോഴും തടങ്കലിലാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി.

പിഴ അടച്ചെങ്കിലും കപ്പലും ജീവനക്കാരും ഇപ്പോഴും തടങ്കലിലാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി.

author-image
WebDesk
New Update
K Rail, Pinarayi Vijayan, Modi

ഫയല്‍ ചിത്രം

തിരുവനന്തപുരം: മധ്യ ആഫ്രിക്കയിലെ ഗിനിയയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 16 ഇന്ത്യന്‍ നാവികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് 12-ന് ആണ് അന്താരാഷ്ട്ര സമുദ്ര പാതയില്‍ വെച്ച് നോര്‍വീജിയന്‍ കപ്പലിനെ ഗിനി നാവികസേനയുടെ കപ്പല്‍ തടഞ്ഞുവച്ചതായി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

Advertisment

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 16 ഇന്ത്യക്കാരുള്‍പ്പെടെ 26 പേരടങ്ങുന്ന മൊത്തം ജീവനക്കാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും 16 ഇന്ത്യന്‍ നാവികരില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് പേരെ കുറിച്ചും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിച്ചു. ഓഗസ്റ്റ് 14 മുതല്‍ കപ്പല്‍ നിയമവിരുദ്ധമായി പിടിച്ച് വെച്ചിരിക്കുകയാണ്. കപ്പലിലെ ജീവനക്കാര്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും നാവികരുടെ മോചനം സുഗമമാക്കുന്നതിന് പിഴ അടക്കാന്‍ അവരുടെ ഷിപ്പിംഗ് ഏജന്റ് തയ്യാറാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഷിപ്പിംഗ് സ്ഥാപനം സെപ്റ്റംബര്‍ 28 ന് പിഴ അടച്ചെങ്കിലും കപ്പലും ജീവനക്കാരും ഇപ്പോഴും തടങ്കലിലാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി. തങ്ങളുടെ മോചനം വൈകുന്നതില്‍ നാവികര്‍ ആശങ്കാകുലരാണ്, വിഷയത്തില്‍ നടപടികള്‍ എടുക്കുന്നത് ഇനിയും വൈകുന്നത് നാവികരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബന്ദികളാക്കിയ എല്ലാവരെയും ആയുധധാരികളുടെ വലയത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഗിനിയയില്‍ തടവിലാക്കിയ നാവികരില്‍ ഒരാളായ വിജിത്ത് വി നായര്‍ പറഞ്ഞു. മാധ്യമങ്ങള്‍ വഴി പുറത്തു വന്ന വീഡിയോയില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് വിജിത്ത് ആവശ്യപ്പെട്ടിരുന്നു.

Advertisment
Narendra Modi Pinarayi Vijayan Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: