ദേശീയപാത വികസനത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങിയെന്ന് മുഖ്യന്ത്രി

ദേശീയ ജലപാത വികസനത്തിന് കേന്ദ്രത്തിന്റെ സഹായത്തിനായി മുഖ്യമന്ത്രി ഷിപ്പിങ് മന്ത്രിയേയും കണ്ടു

Pinarayi Vijayan, പിണറായി വിജയന്‍, Nitin Gadkari,നിതിന്‍ ഗഡ്കരി, National Highway,ദേശീയ പാത, Pinarayi Gadkari,ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന എല്ലാ തടസങ്ങളും നീങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് നേരിട്ടിരുന്ന ഏറ്റവും വലിയ തടസം ഭൂമി ഏറ്റെടുക്കുന്നതിലെ ചെലവായിരുന്നു. ചെലവിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് ധാരണയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേരളത്തിന്റെ നടപടികള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചു.

പാതകള്‍ 45 മീറ്ററായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം കഴിയുന്നതോടെ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ബൈപ്പാസിന്റെ പണി ഉടനെ തുടങ്ങുമെന്നും കുതിരാനിലെ തുരങ്കത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നടപടിയും തുടങ്ങമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ ദേശീയ ജലപാത വികസനത്തിന് കേന്ദ്രത്തിന്റെ സഹായത്തിനായി മുഖ്യമന്ത്രി ഷിപ്പിങ് മന്ത്രിയേയും കണ്ടു. പൊലീസിന്റെ ആധുനിക വത്കരണത്തിനും കേന്ദ്രം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan meets nitin gadkari282561

Next Story
കുളിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ കടവില്‍ വച്ച് ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X