Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

സംസ്ഥാനത്ത് വോട്ട് കച്ചവടം നടന്നു; 90 മണ്ഡലങ്ങളിൽ ബിജെപി വോട്ട് കുറഞ്ഞു: പിണറായി വിജയൻ

“തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് വോട്ട് കച്ചവടത്തിന്റെ ബലത്തിലായിരുന്ന. പുറമേ കാണുന്നതിലും വലിയ വോട്ട് കച്ചവടം നടന്നു,” പിണറായി പറഞ്ഞു

pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, ie malayalam

സംസ്ഥാനത്ത് വോട്ട് കച്ചവടത്തിലൂടെ എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് ശ്രമിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ബിജെപി വോട്ടുകളിൽ കുറവുണ്ടായത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപി- യുഡിഎഫ് വോട്ട് കച്ചവടം നടന്നിട്ടും യുഡിഎഫിന് കനത്ത പരാജയമാണുണ്ടായതെന്നും വോട്ട് കച്ചവടം നടന്നിരുന്നില്ലെങ്കിൽ പരാജയം ഇനിയും കനത്തതാവുമായിരുന്നെന്നും പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് വോട്ട് കച്ചവടത്തിന്റെ ബലത്തിലായിരുന്നെന്ന് പറഞ്ഞ പിണറായി പുറമേ കാണുന്നതിലും വലിയ വോട്ട് കച്ചവടം നടന്നുവെന്നും ആരോപിച്ചു.

Read More: രണ്ടിടത്ത് മത്സരിച്ചു തോറ്റു, ബിജെപി പൂജ്യത്തിലേക്ക് മടങ്ങി; സുരേന്ദ്രന് ഇനി വിചാരണക്കാലം

ചിലയിടത്തെങ്കിലും ബിജെപിയെ ജനം കൈയൊഴിഞ്ഞെന്ന സൂചനയും തിരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 90 മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് കുറഞ്ഞെന്നും പിണറായി പറഞ്ഞു.

കാസർഗോഡ്-2, കണ്ണൂർ-5, വയനാട് -2, കോഴിക്കോട്- 9, മലപ്പുറം- 9, പാലക്കാട്-5, തൃശൂർ- 6, എറണാകുളം-12, ഇടുക്കി-5, കോട്ടയം-9, ആലപ്പുഴ-6, പത്തനംതിട്ട-5, കൊല്ലം-5, തിരുവനന്തപുരം-10 എന്നിങ്ങനെയാണ് മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളെന്നും പിണറായി പറഞ്ഞു.

Read More: കേരളത്തിലെ നേട്ടത്തിനിടയിലും ബംഗാളില്‍ ശോഭയില്ലാതെ ഇടതുപക്ഷം; സമ്പൂര്‍ണ തോല്‍വി

ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോൾ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടിയെന്നും പിണറായി പറഞ്ഞു.

“2016ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 30,20,670 വോട്ടാണ് ലഭിച്ചിരുന്നത്. ഇത്തവണ ഇത് 25,92,139 വോട്ടായി കുറഞ്ഞു. അതായത് 4,28,531 വോട്ട് അവർക്ക് കുറഞ്ഞു. യുഡിഎഫിന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 78,08,351 വോട്ടാണ്. ഇത്തവണ അത് 82,09,196 വോട്ട് ആയി മാറി. ബിജെപിയുടെ 4,20,761 വോട്ടുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഈ വ്യത്യാസമുണ്ടായത്. ഇത് വോട്ട് മറിച്ചു എന്നതിന്റെ പ്രകടമായ തെളിവ് തന്നെയാണ്,” മുഖ്യമന്ത്രി പറഞ്ഞു.

“പത്തോളം സീറ്റുകളിൽ യുഡിഎഫിന് ഈ വോട്ട് മറിച്ചതിന്റെ ഭാഗമായി വിജയിക്കാനായി എന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതില്ലായിരുന്നെങ്കിൽ യുഡിഎഫിന്റെ പതനം ഇതിലും വലുതാവുമായിരുന്നു. “

Read More: എൻഎസ്എസ് കൽപ്പന കാറ്റിൽപ്പറന്നു, ഭരണമാറ്റമില്ലാതെ കേരളം

“2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 94,07,682 വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് 81,85,870 വോട്ടും ലഭിച്ചു. ബിജെപിക്ക് 25, 92,139 വോട്ട് ലഭിച്ചു. അതായത് എൽഡിഎഫിന് യുഡിഎഫിനേക്കാൾ 12,21, 812 വോട്ട് കൂടുതൽ ലഭിച്ചു,” പിണറായി പറഞ്ഞു.

“2016ൽ നിയമസഭയിൽ എൽഡിഎഫിന് 43.35 ശതമാനം വോട്ടായിരുന്നു. 2021ല് 45.2 ആയി വർധിച്ചു. യുഡിഎഫിന് 38.79 ശതമാനമുണ്ടായിരുന്നത് 39.4 ശതമാനമായി. ബിജെപിക്ക് 15.01 ശതമാനമുണ്ടായിരുന്നത് 2021 ആയപ്പോൾ 12.4 ശതമാനമായി കുറഞ്ഞു. ബിജെപി വലിയ നേട്ടങ്ങളുണ്ടാക്കുന്നു എന്ന് പൊതുവെ അവകാശപ്പെടുന്ന ഒരു ഘട്ടം. അപ്പോഴാണ് കേരളത്തിൽ ബിജെപിയുടെ വോട്ടിങ് ശതമാനത്തിൽ 2.61 ശതമാനത്തിന്റെ കുറവ് സംഭവിച്ചിരിക്കുന്നത്. ഇത് വോട്ട് കച്ചവടത്തിന്റെ ഭാഗമായി സ്വാഭാവികമായി യുഡിഎഫിന് പോയതാണെന്ന് വിശദാംശങ്ങൾ പരിശോധിച്ചാൽ ആർക്കും മനസ്സിലാവും.”

“2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചിരുന്നത് 12.11 ശതമാനം വോട്ടായിരുന്നു. അതും നമ്മളിപ്പോൾ ഓർക്കേണ്ടതാണ്. ബിജെപിയുമായുള്ള ഇത്തരം ഒരു കൂട്ടുകെട്ടിലൂടെ വിജയം നേടാനാവും എന്ന പ്രതീക്ഷയാണ് യുഡിഎഫിനുണ്ടായത്,” പിണറായി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan meet the press

Next Story
26,011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com