തിരുവനന്തപുരം: പിണറായി വിജയൻ നേത്രത്വം നൽകുന്ന എൽഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചേർന്ന് 1000 മൺചിരാതുകൾ തെളിക്കും. തിരുവനന്തപുരം നഗരത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കാൻ നെയ്യാറിൽ നിന്ന് വെളളമെത്തിച്ച ജീവനക്കാരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്.

Read More : ‘ഞാനും നിങ്ങള്‍ക്കൊപ്പം’; പിണറായി സര്‍ക്കാരിന് ആശംസ അറിയിച്ച് കമല്‍ഹാസന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ