Latest News

പല പ്രതിസന്ധികളുണ്ടായിട്ടും തളർന്നില്ല, ലക്ഷ്യങ്ങളിൽനിന്ന് തെന്നിമാറിയില്ല: പിണറായി വിജയൻ

നാലു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി

pinarayi vijayan, ie malayalam

തിരുവനന്തപുരം: അഞ്ചു വർഷത്തെ ലക്ഷ്യങ്ങൾ നാലു വർഷം കൊണ്ട് നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പയും ഓഖിയും പ്രളയവും കേരളം നേരിട്ടു. കേരളം ആർജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിൽ സഹായകമായി. പല പ്രതിസന്ധികളുണ്ടായിട്ടും വികസനരംഗം തളർന്നില്ല. വികസനലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടി വന്നു. ലോകത്തിനാകെ മാതൃകയാകാൻ കേരളത്തിനായി. മുന്നേറ്റം സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞു. ഓരോ വർഷവും പുതിയ പ്രതിസന്ധിയോട് പൊരുതേണ്ടി വന്നു. എന്നാൽ ഒരു ഘട്ടത്തിലും പകച്ചുനിന്നില്ല, ലക്ഷ്യങ്ങളിൽനിന്ന് തെന്നിമാറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രകടനപത്രിക ചിലർക്ക് വോട്ട് നേടാനുളള അഭ്യാസം മാത്രം. എന്നാൽ എൽഡിഎഫ് സമീപനം തികച്ചും വ്യത്യസ്തം. എല്ലാ വർഷവും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. നാലാം വർഷത്തെ റിപ്പോർട്ട് ദിവസങ്ങൾക്കുളളിൽ പുറത്തിറക്കും. ഹരിതാഭയുളള നവകേരളമാണ് സർക്കാരിന്റെ ലക്ഷ്യം.

ആർദ്രം മിഷൻ പദ്ധതിയാണ് കോവിഡ് പ്രതിരോധത്തിൽ കരുത്തായത്. ആരോഗ്യ കേന്ദ്രങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനായി. ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലേക്ക് കേരളം എത്തി. അത്യാധുനിക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി. കേരള ബാങ്ക് രൂപീകരണം ഈ സർക്കാരിന്റെ വലിയ സംഭാവനകളിലൊന്നാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 2,19,154 വീടുകൾ നിർമ്മിച്ചു നൽകി. ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമിയും വീടില്ലാത്ത കുടുംബങ്ങൾക്ക് വീടും നൽകാനുളള നടപടികൾ തുടങ്ങി. ഈ വർഷം കൊണ്ട് അത് പൂർത്തിയാക്കും. കിഫ്ബിയിലൂടെ സാധാരണയെക്കാൾ അഞ്ചിരട്ടി വികസനം സാധ്യമായി. 5 വർഷംകൊണ്ട് 2 ലക്ഷം പട്ടയമാണ് ലക്ഷ്യം. 1,43,000 പട്ടയം നൽകി. 35,000 പട്ടയം കൂടി ഈ വർഷം നൽകും.

4752 സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. 14,000 സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. 40,000 ക്ലാസുകൾ ഹൈടെക്ക് ആക്കി. സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടി. 5 ലക്ഷം വിദ്യാർഥികൾ പുതിയതായി എത്തി. പുഴകളെ പുനരുജ്ജീവിപ്പിക്കാനായി. ജലസ്രോതസ്സുകൾ ശുദ്ധീകരിച്ചു. 546 പച്ചതുരുത്തുകൾ സൃഷ്ടിച്ചു.

കുടുംബശ്രീക്ക് റെക്കോർഡ് വളർച്ചയാണ് 4 വർഷത്തിനിടയിൽ ഉണ്ടായിരിക്കുന്നത്. ആശാ വർക്കർമാർ, പ്രീസ്കൂൾ ടീച്ചർമാർ, പാചക തൊഴിലാളികൾ എന്നിവരുടെ വേതനം കൂട്ടി. എല്ലാ മേഖലയിലും മിനിമം വേതനം പുതുക്കി. അസംഘിടത, സ്വകാര്യ മേഖലകളിൽ വേതന സുരക്ഷ ഉറപ്പാക്കി. അതിഥി തൊഴിലാളികൾക്ക് അപ്നാ ഘർ പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ച് നൽകി. തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നൽകി.

Read Also: ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി; കൊച്ചിയിൽ നിന്ന് ആദ്യ വിമാനം പറന്നു

രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ടപ്പ് സംരംഭം കൊച്ചിയിൽ സ്ഥാപിച്ചു. ലോകോത്തര കമ്പനികൾ കേരളത്തിലെത്തി. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 2.20 കോടിയിൽനിന്ന് 875 കോടിയായി വർധിച്ചു. സംസ്ഥാനത്തെ ഐടി സ്‌പേസ് ഇരട്ടിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 131 കോടിയായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കുറഞ്ഞ് സർക്കാരിന്റെ രണ്ടാം വർഷം മുതൽ ലാഭം ഉണ്ടാക്കി. വൈവിധ്യമായ സംരംഭങ്ങൾക്ക് പുതിയ 14 വ്യവസായ പാർക്ക് തയ്യാറാകുന്നു. സംസ്ഥാനത്ത് നാല് ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കും. കേരളത്തിലെ വ്യവസായങ്ങളെ ആകർഷിക്കുന്നതിനായി വിദേശരാജ്യങ്ങളിലെ വിവിധ എംബസികളുമായി ബന്ധപ്പെടും. കോയമ്പത്തൂർ-കൊച്ചി വ്യാവസായിക ഇടനാഴി വ്യാവസായിക രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കും. ഗെയിൽ വാതക പൈപ്പ് ലൈൻ ജൂൺ പകുതിയോടെ കമ്മിഷൻ ചെയ്യും. കൊച്ചി-മംഗലാപുരം ലൈൻ പൂർത്തിയായി. സുതാര്യമായ ഭരണനിർവഹണമാണ് എൽഡിഎഫ് സർക്കാരിന്റെ സവിശേഷത.

പൊലീസിൽ വനിതാ പ്രാതിനിധ്യം 25 ശതമാനമായി ഉയർത്തും. മത്സ്യത്തൊഴിലാളികൾക്ക് 2,450 കോടി രൂപയുടെ പുനർഗേഹം പദ്ധതി നടപ്പിലാക്കും. ക്ഷേമപെൻഷനായി 23,409 കോടി രൂപ നൽകി. എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യമായി അരി നൽകി. കിഫ്ബി വഴി 50,000 കോടിയുടെ പശ്ചാത്തല സൗകര്യ വികസനമാണ് ലക്ഷ്യം. മസാല ബോണ്ട് വഴി 2,150 കോടി സമാഹരിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ ഈ വർഷം 20 ശതമാനം വരെ ചെലവ് ഉയരും. കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭ്യമാകുന്നില്ല. തനതായ വഴികൾ സംസ്ഥാനം കണ്ടെത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan ldf govt anniversary live updates

Next Story
പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ നിരോധനാജ്ഞCurfew in Palakkad district, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ, അതീവ ജാഗ്രത,ആരോഗ്യപ്രവർത്തകര്‍ക്ക് കൊവിഡ്,കൊവിഡ് 19,ജാഗ്രത,പാലക്കാട്,നിരോധനാജ്ഞ,corona,covid 19,lockdown,palakkad,kerala, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com