തിരുവനന്തപുരം:​ ആർത്തവ കാലത്ത് സ്ത്രീകളെ തെറ്റായ വിശ്വാസത്തിന്റെ പേരിൽ അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുന്ന രീതിക്ക് ഇന്നും പൂർണ്ണമായി അവസാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളത്തോടൊപ്പം സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകണമെന്ന കെ.എസ്.ശബരീനാഥൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിണറായി.

ശമ്പളത്തോടൊപ്പം അവധി നൽകുന്ന വിഷയത്തിൽ ഗൗരവമേറിയ ചർച്ച ആവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ആർത്തവകാലത്ത് സ്ത്രീകളെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കിയത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്.

സ്ത്രീകളുടെ ജൈവികമായ സവിശേഷതകള്‍ കണക്കിലെടുത്ത് ആര്‍ത്തവ അവധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അതൊരു മാറ്റിനിര്‍ത്തലായി മാറാനും പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സ്വകാര്യത കൂടി അടങ്ങുന്ന കാര്യമാകയാല്‍ എല്ലാ വശങ്ങളെ സംബന്ധിച്ചും ഒരു പരിശോധന നടത്തി പൊതു നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിൽ നൽകിയ മറുപടി മുഖ്യമന്ത്രി പിന്നീട് ഫെയ്സ്ബുക്കിൽ കുറിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ