scorecardresearch

‘ഇത്തരം ചതിക്കുഴികൾക്ക് നമ്മുടെ ജനാധിപത്യത്തിൽ സ്ഥാനമില്ല;’ സ്റ്റാൻസ്വാമിക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി

സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു

pinarayi vijayan, kifb, ed, enforcement, enforcement directorate, elecion commissioner, nirmal sitaraman, ഇഡി, ഇ ഡി, കിഫ്ബി, മുഖ്യമന്ത്രി, പിണറായി, പിണറായി വിജയൻ, തിരഞ്ഞെടുപ്പ്, election, നിർമല സീതാരാമൻ, Kerala news, kerala vartha, കേരള വാർത്ത, വാർത്ത, വാർത്തകൾ, കേരള വാർത്തകൾ, ie malayalam

ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. “നമ്മുടെ സമൂഹത്തിലെ ഏറ്റവും അടിസ്ഥാന നിലയിലുള്ളവർക്കായി ജീവിതത്തിലുടനീളം പോരാടിയ ഒരാൾക്ക് കസ്റ്റഡിയിൽ മരിക്കേണ്ടിവന്നു എന്നത് ന്യായീകരിക്കാനാവില്ല. നീതിയുടെ അത്തരം ചതിക്കുഴികൾക്ക് നമ്മുടെ ജനാധിപത്യത്തിൽ സ്ഥാനമില്ല,” മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ധീരനായ ഒരു മനുഷ്യാവകാശ പ്രവർത്തകനെയാണ് സമുഹത്തിന് നഷ്ടപ്പട്ടതെന്ന് റവന്യു മന്ത്രി കെ രാജൻ അനുശോചിച്ചു അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.

Read More: ജാമ്യത്തിന് കാത്തുനിന്നില്ല, ഫാദർ സ്റ്റാൻ സ്വാമി വിടവാങ്ങി

“അഞ്ചു പതിറ്റാണ്ടിലേറെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഫാദർ സ്റ്റാന്‍ സ്വാമിയെ കള്ളക്കേസിൽ കുടുക്കി മോദി സർക്കാർ തടവിലിടുകയായിരുന്നു. 2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ജയിലിൽ വേണ്ട ചികിത്സ പോലും നൽകിയിരുന്നില്ല,” കെ രാജൻ പറഞ്ഞു. മോദി സർക്കാരിൻ്റെ ദളിത് വിരുദ്ധ നയങ്ങളുടെ ഇരയാണ് സ്റ്റാൻ സ്വാമിയെന്നും കെ രാജൻ പറഞ്ഞു.

ഭരണകൂടം നടത്തിയ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ്

സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.

“അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍ സ്വാമി. യുഎപിഎ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഈ വന്ദ്യ വയോധികന്‍ ചെയ്ത കുറ്റം എന്താണ്? രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണോ?,” വി ഡി സതീശൻ ചോദിച്ചു.

Read More: ‘അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നു;’ രാഹുൽ ഗാന്ധി

“ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി യു.എ.പി.എ ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ ജയിലില്‍ അടച്ചത്. നീതിയും മനുഷ്യത്വവും നിര്‍ഭയത്വവും സംയോജിച്ച അസാധാരണ വ്യക്തിത്വത്തെയാണ് ഭരണകൂട ഭീകരതയില്‍ രാജ്യത്തിനു നഷ്ടമായത്. അതും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ. വ്യക്തമായ ഭരണകൂട ഭീകരതയാണിത്. കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് സ്വാമി,” വിഡി സതീശൻ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെ ഒരു സര്‍ക്കാര്‍ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമിയുടെ കൊലപാതകമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഫാ സ്റ്റാന്‍ സ്വാമി നീറുന്ന ഓര്‍മഃ ഉമ്മന്‍ ചാണ്ടി

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നില്‍ ഫാ സ്റ്റാന്‍ സ്വാമി എക്കാലവും ഒരു നീറുന്ന ഓര്‍മയായിരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു.

Read More: ഭീമ കൊറേഗാവ് കേസ്: ആരാണ് ഫാ. സ്റ്റാന്‍ സ്വാമി?

എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി അവസാന ശ്വാസം വരെ പോരാടിയ ഫാ സ്റ്റാന്‍ സ്വാമി വിടപറയുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

“84 വയസുള്ള വൈദികനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്കുന്നതില്‍ പരാജയപ്പെട്ടു. “

“9 മാസമായി ജയിലില്‍ കഴിഞ്ഞ അദ്ദേഹം പലവിധ രോഗങ്ങളാല്‍ വലഞ്ഞിരുന്നു. അദ്ദേഹത്തിന് ജാമ്യം നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷനും മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യത്ത പൗരപ്രമുഖരുമെല്ലാം വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും പ്രയോജനം ഉണ്ടായില്ല,” ഉമ്മൻചാണ്ടി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan k rajan vd satheeshan oommen chandy expresses condolences on stan swamys demise