തി​രു​വ​ന​ന്ത​പു​രം: സ​സ്‌പെ​ൻ​ഷ​നി​ലാ​യ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന് വി​സി​ൽ ബ്ലോ​വ​ർ നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്നു സ​ർ​ക്കാ​ർ. വി​സി​ൽ ബ്ലോ​വ​ർ നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ ബാ​ധ​ക​മ​ല്ലെന്നും ഡി​ജി​പി സ്ഥാ​ന​ത്തി​രു​ന്ന് സ​ർ​ക്കാ​ർ വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ണ് ജേ​ക്ക​ബ് തോ​മ​സി​നെ സ​സ്‌പെ​ൻ​ഡ് ചെ​യ്ത​തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോ​ട​​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ അറിയിക്കുമെന്നാണ് റി​പ്പോ​ർ​ട്ട്.

അ​ഴി​മ​തി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​തി​നാ​ണ് സ​സ്‌പെൻ​ഷ​നെ​ന്ന വാ​ദം തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. വി​സി​ൽ ബ്ലോ​വ​ർ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ജേ​ക്ക​ബ് തോ​മ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച ഹൈ​ക്കോ​ട​തി മാ​ർ​ച്ച് ആ​ദ്യം പ​രി​ഗ​ണി​ക്കാ​നാ​യി ഹ​ർ​ജി മാ​റ്റി.

അ​ഴി​മ​തി​ക​ൾ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​ന്ന​വ​രെ വേ​ട്ട​യാ​ടു​ന്ന​തു ത​ട​യാ​നു​ള്ള വി​സി​ൽ ബ്ലോ​വ​ർ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ത​നി​ക്കു സം​ര​ക്ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2010ൽ ​ജേ​ക്ക​ബ് തോ​മ​സ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഉ​പ​ഹ​ർ​ജി​യു​മാ​യാ​ണ് ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.