തിരുവനന്തപുരം: വികസനത്തിന് എതിരു നിൽക്കുന്നവരെ വികസനം മുടക്കികളെന്നേ വിശേഷിപ്പിക്കാനാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുറത്തുള്ള ചില സംഘടനകളാണ് വികസന പ്രവർത്തനങ്ങൾക്കെതിരെ രംഗത്തെത്തുന്നത്. ഇത്തരം സംഘടനകളുടെ നീക്കങ്ങൾ സർക്കാർ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയ്കക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വികസനത്തിന്‍െറ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പ്രശ്നങ്ങളുണ്ടാവാം. എന്നാല്‍ വികസന പ്രശ്നങ്ങളെ മുടക്കാന്‍ മുന്നിട്ടിറങ്ങുന്ന ചില സംഘടനകളുണ്ട്. അവരുടെ ലക്ഷ്യം അത് മാത്രമാണ് . വികസന മുടക്കികളാണ് അവര്‍. അവരുടെ നിലപാടിനെ അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന് ജനപ്രതിനിധികള്‍ ഒന്നിച്ച് നില്‍ക്കണം.  കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രതിപക്ഷ വിമര്‍ശനം  പോസിറ്റീവായി എടുക്കുന്നു. ഭരണനടപടി മുന്നോട്ട് കൊണ്ടുപോവും. അതൊന്നും കേവല സ്വപ്നമല്ല. ഭരണവും ഐ.എ.എസും തമ്മില്‍ ഒരു തരത്തിലുള്ള അകല്‍ച്ചയുമില്ല. ഐ.എ.എസുകാര്‍ക്ക് ചില ആശങ്കകൾ പ്രകടിപ്പിച്ചു. ഇപ്പോള്‍ അവർക്ക് കാര്യങ്ങൾ ബോധ്യമായി. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച് സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനകാര്‍ക്ക് ആശങ്കയുണ്ട്. അത് അകറ്റാന്‍ ശ്രമിച്ചു, എന്നാൽ  അവര്‍ വിശ്വാസത്തില്‍ എടുത്തില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനമാണത്.  സെക്രട്ടേറിയറ്റ് സര്‍വീസിനെ ആശങ്ക കാരണം കെ.എ.എസില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പറയുന്നുണ്ടെങ്കിലും  അത് ഫയലിൽ കാണുന്നില്ല. ഇത് നടപ്പാക്കാന്‍ പ്രതിപക്ഷത്തിന്‍െറ സഹകരണം വേണം. ഇത് ഏതെങ്കിലും വിഭാഗത്തിന്‍െറ സര്‍ക്കാറല്ല, എല്ലാവരുടെയുമാണ്. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ്. ഒരാളുടെയും ഒറ്റ നാണയം പോലും അനര്‍ഹരുടെ കൈയ്യില്‍ പോകില്ല.
ശബരിമലയില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്കാര്‍ക്ക് ഇത്തവണ പോകാന്‍ അനുമതി കേന്ദ്രത്തോട് ആവശ്യപെട്ടുവെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന ഉറപ്പിന്‍മേല്‍ അനുമതി നല്‍കണം. അതിനപ്പുറമുള്ള പ്രശ്നം പിന്നിലുണ്ടെന്ന് സംശയിക്കണമെന്ന് അദ്ദേഹം പറഞ്ഞു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ