Latest News

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേഡിയത്തില്‍ തന്നെ‍, ആളെ കുറയ്ക്കാൻ തീരുമാനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ നിലനിൽക്കുമ്പോഴും ആളെക്കൂട്ടിയുളള സത്യപ്രതിജ്ഞ ചടങ്ങിനെ വിമർശിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു

pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, KK Shailaja, കെകെ ശൈലജ, കെകെ ഷൈലജ, LDF, LDF Ministry, എൽഡിഎഫ്, എൽഡിഎഫ് മന്ത്രിസഭ, ie malayalam

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ അധികം പേർ ഉണ്ടാവില്ല. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി. 20 നാണ് സത്യപ്രതിജ്ഞ ചടങ്ങ്.

നേരത്തെ, സത്യപ്രതിജ്ഞ ചടങ്ങിൽ 800 പേർക്ക് പങ്കെടുക്കാമെന്നായിരുന്നു റിപ്പോർട്ടുകൾ. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങൾ, സ്ഥാനം ഒഴിയുന്ന മന്ത്രിമാർ, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയെന്നും പൊതു ജനങ്ങൾക്കു പ്രവേശനം ഇല്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു.

Read More: ചരിത്രവിജയൻ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ നിലനിൽക്കുമ്പോഴും ആളെക്കൂട്ടിയുളള സത്യപ്രതിജ്ഞ ചടങ്ങിനെ വിമർശിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നിർദേശിച്ചു.

ഇതിനുപിന്നാലെ, ഇന്നത്തെ കാലത്തിന്‍റെ പ്രത്യേകത അനുസരിച്ച് പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് ആ നിലയ്ക്ക് തന്നെ നടത്തും, വളരെ കുറച്ച് ആളുകളെ ഉണ്ടാകൂ. അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan govt swearing ceremony499658

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express