കര്‍ഷക പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ബാങ്കേ‍ഴ്സ് സമിതി യോഗം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ കർഷകരുടെ ആത്മഹത്യ അടക്കമുളള പ്രശ്നങ്ങൾ വിശദീകരിക്കും

Kerala 2020, കേരളം 2020, Kerala New Year, പുതുവത്സര കേരളം, happy new year, ന്യൂഇയർ, happy new year 2019, പുതുവത്സര ആശംസകൾ, happy new year images, പുതുവത്സരാശംസകൾ, new year advance wishes, new year advance wishes images, ഹാപ്പി ന്യൂഇയർ, new year advance wishes quotes, new year advance wishes status, happy new year advance wishes, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കർഷകരുടെ പ്രശ്നങ്ങള്‍ ‍ പരിഹരിക്കാന്‍ സംസ്ഥാന തല ബാങ്കേ‍ഴ്സ് സമിതി യോഗം ഇന്ന് ചേരും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർഷകരുടെ ആത്മഹത്യ അടക്കമുളള പ്രശ്നങ്ങൾ വിശദീകരിക്കും. പ്രളയ ബാധിത പ്രദേശത്തെ കാർഷിക വായ്പകൾക്ക് ഈ വർഷം ഡിസംബർ 31വരെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സർക്കാർ ആവശ്യപ്പെടും.

കര്‍ഷകര്‍ക്ക് എതിരായ ജപ്തി നടപടികള്‍ ചര്‍ച്ച ചെയ്യും. വായ്പ മുടങ്ങിയ കർഷകർക്ക് ബാങ്കുമായി ബന്ധപ്പെട്ട് എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുകയെന്ന് പരിശോധിക്കും. വായ്പ മുടങ്ങിയ കർഷകർക്ക് ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകിയേക്കും.

കടാശ്വാസ കമ്മീഷന്‍റെ പരിധിയിൽ പൊതുമേഖലാ വാണിജ്യ ബാങ്കുകളെയും ഉൾപ്പെടുത്തണം. നിലവിൽ സഹകരണ ബാങ്കുകൾ മാത്രമാണ് കമ്മീഷന്‍റെ പരിധിയിലുള്ളത്. കൂടാതെ കാർഷിക വായ്പകൾ പുനർ വായ്പയായി ക്രമീകരിക്കണമെന്നും സർക്കാർ യോഗത്തിൽ ആവശ്യപ്പെടും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan farmers suicide bankers meeting solve

Next Story
കര്‍ഷക ആത്മഹത്യ: ഇടുക്കിയില്‍ രമേശ് ചെന്നിത്തലയുടെ ഉപവാസംramesh chennithala, budget
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express